കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ക്രമീകരണങ്ങൾക്കിടയിൽ നടക്കുന്ന ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പര യിൽ കോവിഡ് പ്രൊട്ടൊക്കോൾ ലംഘിച്ചതിനെത്തുടർന്ന് ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറെ ടീമിൽ നിന്ന് പുറത്താക്കി. മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ആർച്ചറിനെ ടീമിൽനിന്ന് പുറത്താക്കിയത്. കളിക്കാര്‍ക്കു കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുമെടുത്തു ക്രമീകരിച്ച പ്രത്യേക മേഖല ആര്‍ച്ചര്‍ ലംഘിച്ചതാണ് നടപടിക്ക് കാരണം.
ആർച്ചർ കോവിഡ്-19 സുരക്ഷയുടെ ഭാഗമായിട്ടുള്ള ബയോ സെക്യുര്‍ പ്രോട്ടോകോള്‍ ലംഘിച്ചെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് കണ്ടെത്തിയത്. കോവഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ആദ്യം നടക്കുന്ന പരമ്പരയെന്ന നിലയ്ക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേക മുന്‍കരുതല്‍ ഏര്‍പ്പെടുത്തിയാണ് ആ മേഖല ക്രമീകരിച്ചിരിക്കുന്നത്. ഈ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണം.
Also Read: നോൺ സ്ട്രൈക്കിൽ നിന്ന് അദ്ദേഹം ആസൂത്രണം ചെയ്യുന്നത് നമ്മൾ പിന്തുടർന്നാൽ മതി; ധോണിയെക്കുറിച്ച് പന്ത്
ഐസലേഷനിലേക്ക് മാറ്റും. ഈ കാലയളവിൽ രണ്ടു തവണ കോവിഡ് 19 പരിശോധനയ്ക്കും വിധേയനാക്കും. രണ്ട് പരിശോധനയിലും ഫലം നെഗറ്റീവായാൽ മാത്രം ഐസലേഷനിൽനിന്ന് പുറത്തു വരാം.
Also Read: ധോണിയുമായി ഒത്തുപോകാൻ സാധിക്കാത്ത ഒരാൾ ലോക ക്രിക്കറ്റിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല: സ്മിത്ത്
അതേസമയം സംഭവത്തിൽ ആർച്ചർ സഹതാരങ്ങളോടും ആരാധകരോടും മാപ്പ് ചോദിച്ചു. ‘എന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവിന് ഹൃദയത്തിന്റെ ഭാഷയിൽ മാപ്പു ചോദിക്കുന്നു. എന്റെ പ്രവർത്തിയിലൂടെ എന്നെ മാത്രമല്ല, സഹതാരങ്ങളെയും ടീം മാനേജ്മെന്റിനെയുമാണ് ഞാൻ അപകടത്തിലാക്കിയത്. അതിന്റെ എല്ലാ പ്രത്യാഘാതങ്ങളുടെയും ഉത്തരവാദിത്തം എനിക്കു മാത്രമാണ്. ബയോ സെക്യുർ ബബിളിനുള്ളിലുള്ള എല്ലാവരോടും ഒരിക്കൽക്കൂടി മാപ്പു ചോദിക്കുന്നു,’ ആർച്ചർ പറഞ്ഞു.