Latest News

ഒറ്റക്കൊമ്പൻ: പ്ലേ ഓഫ് കാണാതെ രാജസ്ഥാൻ പുറത്തായെങ്കിലും താരമായി ജോഫ്ര ആർച്ചർ

സീസണിൽ ഇരുപതിലധികം വിക്കറ്റുകൾ നേടിയ ആറു താരങ്ങളിലൊരാളാണ് ജോഫ്ര ആർച്ചർ

ipl, ipl 2020, jofra archer, jodra archer bowling speed, jofra archer ipl kkr vs rr, jofra archer rr vs kkr, jofra archer speed, ipl 2020 updates

ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രഥമ പതിപ്പിലെ ചാംപ്യന്മാരായ രാജസ്ഥാൻ റോയൽസ് ഇത്തവണയും പ്ലേ ഓഫ് കാണാതെ പുറത്തായി. വലിയ താരനിരയും കരുത്തുറ്റ യുവനിരയുമുണ്ടായിട്ടും പ്ലേ ഓഫിൽ ഇടംപിടിക്കാതെ രാജസ്ഥാൻ പുറത്തായെങ്കിലും അവരുടെ മിന്നും താരം ജോഫ്ര ആർച്ചർ തലയുയർത്തിയാണ് ലീഗ് അവസാനിപ്പിക്കുന്നത്. ടൂർണമെന്റിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പട്ടികയിൽ  ആർച്ചറാണ് മുന്നിൽ.

സീസണിൽ ഇരുപതിലധികം വിക്കറ്റ് നേടിയ ആറു താരങ്ങളിലൊരാളാണ് ജോഫ്ര ആർച്ചർ. ഇവരിൽ തന്നെ ആർച്ചറുടെ 6.55 ഇക്കോണമി നിരക്കാണ് ഏറ്റവും മികച്ചത്. ടൂർണമെന്റിലെ അവസാന മത്സരത്തിന് ശേഷം നായകൻ സ്റ്റീവ് സ്മിത്ത് ബോളിങ് നിരയിൽ ജോഫ്ര ആർച്ചറുടെ പ്രകടനത്തെ പ്രശംസിക്കാനും മറന്നില്ല.

“എല്ലാ മത്സരങ്ങളിലും ജോഫ്ര ആർച്ചർ മികച്ച രീതിയിൽ കളിച്ചു. ചില മത്സരങ്ങൾ മാറ്റി നിർത്തിയാൽ തെവാതിയയും അങ്ങനെ തന്നെ. എന്നാൽ അവർക്ക് വേണ്ട പിന്തുണ ലഭിച്ചില്ല.” സ്മിത്ത് പറഞ്ഞു. ബോളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും ഫീൽഡിങ്ങിലും തന്റെ ഉത്തരവാദിത്വം ആർച്ചർ മികച്ച രീതിയിൽ ചെയ്തുവെന്ന് മുഖ്യ പരിശീലകൻ ഈൻഡ്രൂ മക്ഡൊണാൾഡ് പറഞ്ഞു.

ബാറ്റിങ് ഓർഡറിൽ ഒടുവിലെ ആളുകളിലൊരാളാണെങ്കിലും പത്ത് സിക്സറാണ് ആർച്ചർ സീസണിൽ സ്വന്തമാക്കിയത്. ഫീൽഡിങ്ങിലും റൺസ് തടയുന്നതിലും താരങ്ങളെ പുറത്താക്കാനും താരം തിളങ്ങി. കൂടുതൽ ശക്തരായി തിരിച്ചുവരുമെന്നായിരുന്നു രാജസ്ഥാൻ പുറത്തായതിനു പിന്നാലെ താരം ട്വിറ്ററിൽ കുറിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Jofra archer leaves his mark despite rajasthan royals disappointment

Next Story
ഇവിടെ അവസാനിക്കുന്നില്ല: ഐപിഎല്ലിൽ ഇനിയുള്ള വർഷവും താനുണ്ടാവുമെന്ന് ധോണിms dhoni, dhoni ipl 2020, dhoni ipl future, dhoni ipl 2021, ms dhoni ipl retirement, dhoni news, chennai super kings, dhoni csk ipl 2021, cricket news, cricket news malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com