അത് കോഹ്‌ലിയല്ല ! ടെസ്റ്റ് പരമ്പരയിൽ ഏറ്റവും വിലപ്പെട്ട ഇന്ത്യൻ വിക്കറ്റ് ആരുടേതെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് നായകൻ

ആദ്യ ടെസ്റ്റ് നാളെ മുതൽ

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം കുറിക്കും. ആഷസ് പോരാട്ടത്തേക്കാൾ ഇംഗ്ലണ്ടിന് അഭിമാന പോരാട്ടമാണ് ഇത്തവണ ഇന്ത്യയിൽ നടക്കാൻ പോകുന്നത്. ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫെെനലിൽ ആരായിരിക്കും ന്യൂസിലൻഡിന് എതിരാളികളായി എത്തുകയെന്ന് അറിയാൻ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം കാത്തിരിക്കണം.

ഓസ്ട്രേലിയയിൽ പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെ നേരിടുന്നത്. ഇന്ത്യയ്‌ക്കു തന്നെയാണ് മുൻതൂക്കം. പരുക്കേറ്റ് ചികിത്സയിലായിരുന്ന താരങ്ങളിൽ പലരും ടീമിനൊപ്പം ചേർന്നുകഴിഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാൻ തയ്യാറായിരിക്കുന്നത്. അതേസമയം, എതിർവശത്ത് ഇംഗ്ലണ്ടും ആത്മവിശ്വാസത്തോടെ തന്നെയാണ് കളത്തിലിറങ്ങുക.

ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്‌മാൻ ചേതേശ്വർ പൂജാരയുടെ വിക്കറ്റാണ് തങ്ങൾക്ക് ഏറ്റവും നിർണായകമെന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് വെളിപ്പെടുത്തി. പൂജാരയുടെ വിക്കറ്റിന് ഏറെ വിലയുണ്ടെന്നും റൂട്ട് പറയുന്നു.

Read Also: ചോദ്യം സച്ചിനോടോ ? സന്ദീപ് ശർമയുടെ രൂക്ഷ പ്രതികരണം, ഒടുവിൽ ട്വീറ്റ് ഡിലീറ്റ് ചെയ്‌തു

“വളരെ മികച്ച ബാറ്റ്‌സ്‌മാനാണ് പൂജാര. അദ്ദേഹത്തിനു ബാറ്റിങ്ങിനോടുള്ള താൽപര്യം ഏറെ പ്രശംസനീയമാണ്. ഞങ്ങളുടെ ടീമിനെ സംബന്ധിച്ചിടുത്തോളം പൂജാരയുടെ വിക്കറ്റ് വളരെ നിർണായകമാണ്. അക്കാര്യത്തിൽ ഒരു സംശയവും ഞങ്ങൾക്കില്ല. പൂജാരയുടെ വിക്കറ്റ് നേടുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്,” റൂട്ട് പറഞ്ഞു.

ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് കളികൾ ചെന്നൈയിലാണ് നടക്കുക. അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾ അഹമ്മദാബാദിലും. ഫെബ്രുവരി അഞ്ച് മുതൽ ഒൻപതുവരെ ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റും ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ഫെബ്രുവരി 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ. രാവിലെ 9.30 മുതലാണ് മത്സരം ആരംഭിക്കുക.

മൂന്നാം ടെസ്റ്റ് അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ഫെബ്രുവരി 24 മുതൽ 28 വരെ. മൂന്നാം ടെസ്റ്റ് പകലും രാത്രിയുമായാണ്. ഉച്ചയ്‌ക്ക് 2.30 ന് മത്സരം ആരംഭിക്കും. നാലാം ടെസ്റ്റും അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ തന്നെ. മാർച്ച് നാല് മുതൽ എട്ട് വരെ രാവിലെ 9.30 നാണ് നാലാം ടെസ്റ്റ് നടക്കുക.

ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം ടി 20 പരമ്പര ആരംഭിക്കും. അഞ്ച് ടി 20 മത്സരങ്ങളുടേതാണ് പരമ്പര. മാർച്ച് 12, 14, 16, 18, 20 തീയതികളിൽ. രാത്രി ഏഴിനാണ് എല്ലാ ടി 20 മത്സരങ്ങളും ആരംഭിക്കുക. അഞ്ച് ടി 20 മത്സരങ്ങളും അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ.

മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. മാർച്ച് 23, 26, 28 ദിവസങ്ങളിലാണ് മൂന്ന് ഏകദിന മത്സരങ്ങൾ നടക്കുക. എല്ലാ ഏകദിന മത്സരങ്ങളും ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കും. പൂനെയിലാണ് ഏകദിന മത്സരങ്ങൾ നടക്കുക.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Joe root says cheteshwar pujara will be huge wicket

Next Story
ചോദ്യം സച്ചിനോടോ ? സന്ദീപ് ശർമയുടെ രൂക്ഷ പ്രതികരണം, ഒടുവിൽ ട്വീറ്റ് ഡിലീറ്റ് ചെയ്‌തുSandeep Sharma and Sachin Tendulkar
The moderation of comments is automated and not cleared manually by malayalam.indianexpress.com