ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായി തന്റെ പേരും എഴുതി ചേർത്ത നായകനാണ് ജോ റൂട്ട്. ടെസ്റ്റിൽ ഇംഗ്ലണ്ടിന് നിരവധി വിജയങ്ങൾ ഇതിനോടകം തന്നെ സമ്മാനിച്ചു കഴിഞ്ഞു ഈ വലം കൈയ്യൻ ബാറ്റ്സ്മാൻ. ഏഷ്യൻ ഭൂഖണ്ഡത്തിൽ ഒരു പരമ്പര തൂത്തുവാരുന്ന ആദ്യ ഇംഗ്ലീഷ് നായകനെന്ന നേട്ടവും ഇനി റൂട്ടിന് സ്വന്തം.
ശ്രീലങ്കയെ അവരുടെ നാട്ടിൽ വന്ന് കീഴടക്കിയാണ് റൂട്ടും സംഘവും ഓഷ്യൻ ഭൂഖണ്ഡത്തിൽ പരമ്പര തൂത്തുവാരുന്ന ആദ്യ ഇംഗ്ലീഷ് ടീമായത്. ആദ്യ ടെസ്റ്റിൽ 211 റൺസിന്റെ കൂറ്റൻ വിജയം ആഘോഷിച്ച ഇംഗ്ലണ്ട് രണ്ടാം മത്സരത്തിൽ 57 റൺസിനും മൂന്നാം മത്സരം 42 റൺസിനും വിജയിച്ചു.
പരമ്പര നേട്ടം പോലെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയായി കൊണ്ടിരിക്കുകയാണ് ഇംഗ്ലീഷ് താരങ്ങളുടെ വിജയാഘോഷം. ഡ്രെസ്സിങ് റൂമിൽ ഗിറ്റാറുമായി നായകൻ ജോ റൂട്ട്, പാട്ട് പാടി സ്റ്റുവർട്ട് ബ്രോഡും, ബെൻ സ്റ്റോക്സും, ആദിൽ റഷീദും. ഏറ്റുപാടി സഹതാരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം തന്നെയാണ് റൂട്ടിന്റെയും സംഘത്തിന്റെയും വിജയാഘോഷം ട്വിറ്ററിൽ പങ്ക് വെച്ചിരിക്കുന്നത്. ഇതോടെ ആരാധകരും സംഭവം ഏറ്റെടുത്തു. നിരവധി പേരാണ് വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. കമന്റുകൾക്കും പഞ്ഞമില്ല.
This is what it means to become the first England team to complete a clean sweep in Asia… pic.twitter.com/97gYWru323
— England Cricket (@englandcricket) November 26, 2018
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook