ലണ്ടന്‍: ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ടീം നായകനായി ജോ റൂട്ടിനെ നിയമിച്ചു. അലസ്റ്റര്‍ കുക്കിനെ നീക്കിയാണ് റൂട്ടിനെ നായകസ്ഥാനത്തേക്ക് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചത്. ഇത്ര വലിയൊരു സ്ഥാനത്തേക്ക് കടന്നുവരാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി 26കാരനായ ജോ റൂട്ട് പ്രതികരിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൂലൈയില്‍ നടക്കുന്ന പരമ്പര മുതൽ റൂട്ട് ടീമിനെ നയിക്കും. സമീപകാലത്ത് ഇംഗ്ലണ്ട് കണ്ട മികച്ച താരങ്ങളിലൊരാളാണ് റൂട്ട്. 53 ടെസ്റ്റുകളിൽ ഇതുവരെ ഇംഗ്ലണ്ടിന് വേണ്ടി 52.80 ശരാശരയിൽ 4,594 റണ്‍സ് റൂട്ട് നേടിയിട്ടുണ്ട്. ഇതിൽ 11 സെഞ്ചുറികളും ഉൾപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ