കേരളത്തെ ദുരിതക്കയത്തില്‍ നിന്നും പിടിച്ചു കരകയറ്റാന്‍ ശ്രമിക്കുകയാണ് ഓരോ മനുഷ്യനും. അതിന് പിന്തുണയുമായി രാജ്യത്തിന്റേയും ലോകത്തിന്റേയും പല ഭാഗത്തു നിന്നും ആളുകളും സംഘടനകളുമെല്ലാം രംഗത്തെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മത്സരശേഷം ഈസ്റ്റ് ബംഗാളിന്റെ മലയാളി താരങ്ങളായ ജോബി ജസ്റ്റിനും ഉബൈദും മിര്‍ഷാദും വിജയം ആഘോഷിക്കാന്‍ നില്‍ക്കാതെ കേരളത്തിന് വേണ്ടി കാണികളില്‍ നിന്നും പണം പിരിക്കുകയായിരുന്നു.

ആര്യന്‍ ക്ലബ്ബിനെതിരെ മൂന്ന് ഗോളിന് ജയിച്ചതിന് പിന്നാലെയയായിരുന്നു ജസ്റ്റിനും ഉബൈദും മിര്‍ഷാദും കാണികളില്‍ നിന്നും പണം പിരിച്ചത്. ഈസ്റ്റ് ബംഗാള്‍ ഗ്രൗണ്ടിലെ ഗ്യാലറിയില്‍ നിറഞ്ഞെത്തിയ ആരാധകരെല്ലാം അവര്‍ക്ക് കഴിയുന്ന തരത്തില്‍ സഹായിക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ജസ്റ്റിന്‍ മുക്കുവ വിഭാഗത്തില്‍ നിന്നുമാണ് വരുന്നത്. താരത്തെ അഭിനന്ദിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.

ഈ പ്രളയത്തിനിടെ പോലും ബംഗാളിയെന്ന് ആക്ഷേപിച്ച ഇതരസംസ്ഥാനക്കാരെ മാറ്റി നിര്‍ത്തുന്നുവെന്ന് ആരോപണമുടങ്ങുന്നതിനിടെയാണ് ഇതെന്നതും ശ്രദ്ധേയമാണ്. മറുനാട്ടിലെ ആളുകളുടെ ദുഖത്തില്‍ ബംഗാള്‍ സ്വദേശികളും പിന്തുണയറിയിക്കുകയാണ്.

Read More; സര്‍ക്കാര്‍ ജോലി ഭീഷണിയില്‍, നിസ്സഹായനായി സന്തോഷ്‌ ട്രോഫി ടോപ്‌ സ്കോറര്‍

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ നട്ടെല്ലായിരുന്നു ജോബി. സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവുമായിരുന്നു ജോബി. കെഎസ്ഇബി ജീവനക്കാരനായ ജോബി അവരുടെ ടീമിലും കളിക്കുന്നുണ്ട്. എന്നാല്‍ ഈസ്റ്റ് ബാംഗാളിന് വേണ്ടി കളിക്കാനായി പോയ ജോബിയ്‌ക്കെതിരെ കെഎസ്ഇബിയുടെ മെമ്മോ വന്നത് നേരത്തേ വിവാദമായിരുന്നു. അനുമതിയില്ലാതെ പ്രൊഫഷണല്‍ മത്സരം കളിച്ചെന്നും ലീവ് കഴിഞ്ഞിട്ടും ജോലിയില്‍ പ്രവേശിച്ചില്ലെന്നുമൊക്കെയായിരുന്നു ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook