മെൽബൺ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം. രാവിലെ നടന്ന ഷൂട്ടിങ് മൽസരത്തിൽ ഇന്ത്യയുടെ ജിത്തു റായി സ്വർണം നേടി. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം എട്ടായി.

ഇതേ ഇനത്തിൽ ഇന്ത്യയുടെ ഓം മിതർവാൾ വെങ്കലമെഡൽ നേടിയത് ഇന്ത്യയ്ക്ക് ഇരട്ടി നേട്ടമായി. ഇന്ന് രാവിലെ നടന്ന ഭാരോദ്വഹന മൽസരത്തിൽ 105 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ പർദീപ് സിങ് വെളളി നേടിയിരുന്നു.

ടേബിൾ ടെന്നിസിൽ സിംഗപ്പൂരിന്റെ ആധിപത്യം അവസാനിപ്പിച്ച വനിതകൾക്ക് പിന്നാലെ ടീമിനത്തിൽ പുരുഷ ടീമും ഫൈനലിൽ കടന്നത് ഇന്ത്യക്ക് സന്തോഷിക്കാനുളള വകയായി. ഇതോടെ ഈ ഇനത്തിലും ഇന്ത്യ മെഡലുറപ്പിച്ചു.

അഞ്ച് മൽസരങ്ങൾ ഉൾപ്പെട്ടതായിരുന്നു പുരുഷ ടേബിൾ ടെന്നിസ് ടീം മൽസരം. നാല് സിംഗിൾസും ഒറു ഡബിൾസ് മൽസരവുമാണ് ഉണ്ടായിരുന്നത്. ആദ്യ നാല് മൽസരങ്ങൾ കഴിഞ്ഞപ്പോൾ 2-2 ന് സമനിലയിലായിരുന്നു ഇരു ടീമും.

എന്നാൽ നിർണായകമായ അഞ്ചാം മൽസരത്തിൽ ഇന്ത്യ നേരിട്ട ആദ്യ മൂന്ന് സെറ്റിൽ തന്നെ വിജയിച്ചതോടെ സ്വർണത്തിലേക്ക് കടക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ