ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സുവർണ നേട്ടം കൈവരിച്ച് ഇന്ത്യൻ താരങ്ങൾ. 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലാണ് ഇന്ത്യൻ താരങ്ങളായ ജിത്തു റായിയും ഹീന സിന്ധുവും സ്വർണം നേടിയത്. അഞ്ച് രാജ്യങ്ങൾ മത്സരിച്ച ഫൈനലിൽ 483.4 പോയിന്ര് നേടിയാണ് ഇന്ത്യൻ സംഘം സ്വർണം കരസ്ഥമാക്കിയത്.
ആദ്യമായാണ് മികസഡ് ടീം ഷൂട്ടിങ് മത്സരം ലോക ഷൂട്ടിങ് ഫെഡറേഷൻ സംഘടിപ്പിക്കുന്നത്. ലിംഗ നീതിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മിക്സഡ് മത്സരങ്ങൾ തുടങ്ങാൻ അധികൃതർ തീരുമാനിച്ചത്. 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യക്കായി 2 ടീമുകളാണ് മത്സരിച്ചത്. ജിത്തു റായ് – ഹീന സിന്ധു സഖ്യവും, ദീപക് കുമാർ- മേഘ്ന സഞ്ജനാർ സഖ്യവുമാണ് മത്സരിച്ചത്.
ഈ ഇനത്തിൽ കരുത്തരായ ചൈന വെള്ളിയും, സെർബിയ വെങ്കലവും സ്വന്തമാക്കി. ഇന്ത്യയുടെ ദിപക് കുമാർ- മേഘ്ന സഖ്യത്തിന് നാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.