Latest News

‘കോഹ്‌ലിയുടെ ആഷസ്’ കരിയറിനെ ട്രോളി നീഷം; തിരിച്ചടിച്ച ആരാധകരെ തേടിപ്പിടിച്ച് മറുപടി

കിവീസ് താരത്തെ ട്രോളിയും അധിക്ഷേപിച്ചും ആരാധകര്‍ തിരിച്ചടിച്ചു. എന്നാല്‍ ഒട്ടും പതറാതെ നീഷം മറുപടിയുമായെത്തി

ലോകകപ്പിന് ശേഷം ക്രിക്കറ്റ് ലോകം വീണ്ടും ആവേശത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ആഷസ് പരമ്പരയിലൂടെയാണ് ക്രിക്കറ്റ് ആവേശം വീണ്ടും സജീവമാകുന്നത്. പിന്നാലെ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പര ഇന്ന് ആരംഭിക്കാനിരിക്കുന്നു. ഇതിനിടെ ആഷസ് പരമ്പരയേയും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയേയും കോര്‍ത്തിണക്കി കൊണ്ടുള്ള ന്യൂസിലന്‍ഡ് താരം ജിമ്മി നീഷമിന്റെ ട്വീറ്റ് വൈറലാവുകയാണ്.


ആഷസ് ടെസ്റ്റില്‍ തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ ഇംഗ്ലീഷ് താരം റോറി ബേണ്‍സിനെ അഭിനന്ദിച്ചു കൊണ്ടുള്ള ട്വീറ്റാണ് വൈറലായത്. ബേണ്‍സിന് തന്റെ ആദ്യ ആഷസ് ഇന്നിങ്‌സില്‍ തന്നെ കോഹ് ലി മൊത്തം ആഷസില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ റണ്‍സുണ്ടെന്നായിരുന്നു നീഷമിന്റെ ട്വീറ്റ്. സംഗതി സര്‍ക്കാസമായിരുന്നുവെങ്കിലും ഇന്ത്യന്‍ ആരാധകര്‍ക്ക് പിടിച്ചില്ല.


ട്വീറ്റിന് മറുപടിയുമായി കോഹ്ലി ആരാധകരെത്തി. കിവീസ് താരത്തെ ട്രോളിയും അധിക്ഷേപിച്ചും ആരാധകര്‍ തിരിച്ചടിച്ചു. എന്നാല്‍ ഒട്ടും പതറാതെ നീഷം മറുപടിയുമായെത്തി. താന്‍ പറഞ്ഞതിലെ തമാശ ഇന്ത്യന്‍ ആരാധകര്‍ക്ക് മനസിലായില്ലെന്നും കോഹ് ലിയ്ക്ക് ആഷസ് കളിക്കാന്‍ കഴിയില്ലെന്നും നീഷം വ്യക്താക്കി. ഇന്ത്യന്‍ ആരാധകരുടെ കമന്റുകള്‍ തേടിപ്പിടിച്ചാണ് നീഷം മറുപടി നല്‍കിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Jimmy neesham bites back at trolls after kohli burns ashes joke

Next Story
പണത്തിന് വേണ്ടി ടീമിനെ വഞ്ചിച്ചു; ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും മുങ്ങിയ റസല്‍ ടി20 ലീഗില്‍Andre Russell,ആന്ദ്ര റസല്‍, India vs West Indies,ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്, IND vs WI, India West Indies T20, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com