ഇതിഹാസം വിടവാങ്ങുന്നു; ജുലന്‍ ഗോസ്വാമി ട്വന്റി-20യില്‍ നിന്നും വിരമിച്ചു

മിതാലി രാജും ജുലനുമായിരുന്നു ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഐതിഹാസിക മുന്നേറ്റത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നത്

ന്യൂഡല്‍ഹി: വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരമായ ഇന്ത്യന്‍ പേസര്‍ ജുലന്‍ ഗോസ്വാമി ട്വന്റി-20യില്‍ നിന്നും വിരമിച്ചു. 68 ട്വന്റി-20യില്‍ ഇന്ത്യയ്ക്കായി ഇറങ്ങിയതിന് ശേഷമാണ് ജുലന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 56 വിക്കറ്റുകളും ജുലന്‍ നേടിയിട്ടുണ്ട്. ഒരു തവണ അഞ്ച് വിക്കറ്റും നേടിയിട്ടുണ്ട് ജുലന്‍.

തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ടീമിനോടും ബിസിസിഐയോടും നന്ദി പറഞ്ഞ ജുലന്‍ ടീമിന് നല്ല ഭാവി ആശംസിക്കുകയും ചെയ്തു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് ജുലന്‍. 169 ഏകദിനവും 10 ടെസ്റ്റും കളിച്ചിട്ടുള്ള ജുലന്‍ ഇന്ത്യ ലോക ക്രിക്കറ്റിന് സമ്മാനിച്ച ഏറ്റവും മികച്ച താരങ്ങളിലൊരാളാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

സമീപ കാലത്ത് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് രംഗത്തെ ആകെ മാറ്റി മറിച്ച വിപ്ലവമായിരുന്നു ലോകകപ്പിലെ പ്രകടനം. ഇംഗ്ലണ്ടിനെതിരെ ഫൈനലില്‍ വീണെങ്കിലും ആ പ്രകടനം രാജ്യത്തെ വനിതാ ക്രിക്കറ്റിന്റെ മുഖം തന്നെ മാറ്റി മറിക്കുന്നതായിരുന്നു. ക്യാപ്റ്റന്‍ മിതാലി രാജും ജുലനുമായിരുന്നു ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഐതിഹാസിക മുന്നേറ്റത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നത്.

ഇന്ത്യന്‍ നായിക മിതാലിയും ജുലനുമായിരുന്നു ടീമിലെ ഏറ്റവും മുതിര്‍ന്ന താരങ്ങള്‍. 2007 ല്‍ ജുലൻ ഐസിസിയുടെ വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായിരുന്നു ജുലന്‍. ഈ വര്‍ഷം പുരുഷ താരങ്ങള്‍ പോലും പുരസ്‌കാരങ്ങളൊന്നും നേടിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഡയാന എഡുല്‍ജിയ്ക്ക് ശേഷം അര്‍ജുന പുരസ്‌കാരം നേടുന്ന ആദ്യ വനിതാ താരുവും ജുലനായിരുന്നു. 2012 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Jhulan goswami retires from t20 internationals

Next Story
വീണ്ടും ലോകത്തിന്റെ നെറുകയില്‍ വിരാട്; ഒരു പോയിന്റ് അകലെ കാത്തിരിക്കുന്നത് ഇതിഹാസ നേട്ടം
The moderation of comments is automated and not cleared manually by malayalam.indianexpress.com