ഇന്ത്യയുടെ മികവുറ്റ പേസ് ബൗളറായ ജുലന്‍ ഗോസ്വാമി റെക്കോര്‍ഡിന്റെ നെറുകയില്‍. ഏകദിനത്തില്‍ 200 വിക്കറ്റുകള്‍ നേടുന്ന ആദ്യ വനിതാ താരമായി ജുലന്‍ മാറി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലാണ് ജുലന്‍ 200 വിക്കറ്റ് തികച്ചത്.

ലോ​റ വോ​ൾ​വാ​ർ​ട്ടാ​യി​രു​ന്നു ജു​ല​ന്‍റെ 200-ാം ഇ​ര. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ വ​നി​താ ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് നേ​ടു​ന്ന താ​ര​മെ​ന്ന നേ​ട്ടം ജു​ല​ൻ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. മു​പ്പ​ത്ത​ഞ്ചു​കാ​രി​യാ​യ ജു​ല​ൻ ഐ​സി​സി വ​നി​താ ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ നി​ലവി​ൽ ര​ണ്ടാ​മ​താ​ണ്. പുരുഷ ക്രിക്കറ്റിലും ആദ്യമായി 200 വിക്കറ്റ് നേട്ടം ഇന്ത്യയുടെ കപില്‍ ദേവിന്റെ പേരിലായിരുന്നു.

ബാ​റ്റ്സ്മാ​ൻ​മാ​രി​ലും ഇ​ന്ത്യ​ൻ ആ​ധി​പ​ത്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റ​ണ്‍​വേ​ട്ട​ക്കാ​രി ഇ​ന്ത്യ​യു​ടെ മി​താ​ലി രാ​ജാ​ണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook