വനിതാ ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം ജൂലൻ ഗോസ്വാമി. ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന നേട്ടമാണ് ഇന്ത്യയുടെ ഫാസ്റ്റ് ബോളർ ജൂലൻ സ്വന്തമാക്കിയിരിക്കുന്നത്. 181 വിക്കറ്റുകളാണ് ജൂലൻ ഗോസ്വാമി സ്വന്തമാക്കിയിരിക്കുന്നത്. ഓസ്ട്രേലിയൻ താരം കാതറിൻ ഫിറ്റ്സ്പാട്രിക്കന്റെ പേരിലുള്ള റെക്കോഡാണ് ഇന്ത്യൻ താരം മറികടന്നിരിക്കുന്നത്.
തന്റെ 153 ആം ഏകദിന മത്സരത്തിലാണ് ഗോസ്വാമി ഈ നേട്ടം കൈവരിക്കുന്നത്. വർഷങ്ങളായി ഇന്ത്യൻ വനിത ടീമിലെ സ്ഥിര സാന്നിധ്യമാണ് ഈ വലങ്കയ്യൻ പേസർ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ന് നടന്ന മത്സരത്തിലാണ് ഗോസ്വാമി ഈ നേട്ടം കൈവരിച്ചത്. 34 വയസ്സുകാരിയായ ജൂലൻ ഗോസ്വാമി ടെസ്റ്റിൽ 40 വിക്കറ്റുകളും ട്വന്റി- 20യിൽ 50 വിക്കറ്റുകളും നേടിയിട്ടുണ്ട്.
She keeps breaking records & this is the one to cherish. India's Jhulan Goswami is now the leading wicket taker (181) in Women's ODIs. pic.twitter.com/VqbuFNBDVz
— BCCI Women (@BCCIWomen) May 9, 2017
വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനക്കാരിയും ഇന്ത്യൻ താരം തന്നെയാണ്. 141 വിക്കറ്റുകൾ നീതു ഡേവിഡാണ് പട്ടികയിലെ മറ്റൊരു ഇന്ത്യൻ സാന്നിധ്യം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook