/indian-express-malayalam/media/media_files/uploads/2020/01/jessel-1.jpg)
കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനോട് ചേർത്ത് വായിച്ചിരുന്ന പേരാണ് സന്ദേശ് ജിങ്കന്റേത്. പ്രതിരോധത്തിൽ ജിങ്കനൊരുക്കിയ കോട്ട കടക്കാൻ എതിരാളികൾ വിയർപ്പൊഴുക്കിയിരുന്നു. എന്നാൽ ആറാം പതിപ്പിലേക്ക് എത്തുമ്പോൾ ജിങ്കന്റെ സ്ഥാനത്ത് ബ്ലാസ്റ്റേഴ്സിന് പ്രതിരോധമൊരുക്കുന്നത് മറ്റൊരു താരമാണ്, ജെസൽ കർണെയ്റോ. ഇന്ത്യൻ സൂപ്പർ ലീഗിലെ തന്റെ അരങ്ങേറ്റ സീസണിൽ തന്നെ മിന്നും പ്രകടനവുമായി കളം നിറഞ്ഞ കർണെയ്റോ ജിങ്കനും ജിയാനിയും ജെയ്റോയുമൊഴിഞ്ഞ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പടത്തലവനായി.
/indian-express-malayalam/media/media_files/uploads/2020/01/jessel-new.jpg)
സീസണിൽ ഏറെ പ്രശംസയും വിമർശനവും ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ നിർണായക സാന്നിധ്യമായ ജെസൽ, ക്ലബ്ബിലെയും ഐഎസ്എല്ലിലെയും തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ച്
വലിയ ക്ലബ്ബ് ആയതുകൊണ്ടുതന്നെ അമിത പ്രതീക്ഷയാണ് ബ്ലാസ്റ്റേഴ്സിനെക്കുറിച്ചുള്ളത്. കളി കാണാൻ വരുന്ന ആരാധകരും പ്രതീക്ഷിക്കുന്നത് തകർപ്പൻ ജയങ്ങളാണ്. കളിക്കാരും പരിശീലകനും മാനേജ്‌മെന്റുമെല്ലാം അവരെക്കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. ഞാൻ ആദ്യമായാണ് കേരളത്തിന് വേണ്ടി കളിക്കുന്നത്. ഇവിടുത്തെ ആരാധകർ നൽകുന്ന പിന്തുണ വലുതാണ്.
ഭാഗ്യം തുണച്ചാൽ ഭാവി ഭദ്രം
സീസണിൽ പത്ത് മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് ആകെ സ്വന്തമാക്കാൻ കഴിഞ്ഞത് ഒരു ജയം മാത്രമാണ്. പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള മഞ്ഞപ്പടക്ക് ഇനിയും പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചിട്ടില്ല.
ഒരു മത്സരത്തിന് ഇറങ്ങുമ്പോൾ മൂന്ന് പോയിന്റ് തന്നെയാണ് ലക്ഷ്യം. എന്നാൽ നിർഭാഗ്യംകൊണ്ടാണ് കഴിഞ്ഞ പല മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്സിന് തോൽക്കേണ്ടതായോ സമനില വഴങ്ങേണ്ടതായോ വന്നത്. മോശം റഫറിയിങ്ങും ടീമിന് തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തിലുൾപ്പടെ അതു കണ്ടതാണ്. എന്നിരുന്നാലും ഇനിയും സാധ്യതകൾ അവസാനിച്ചിട്ടില്ല. പോയിന്റ് പട്ടികയിൽ മുന്നിലെത്താമെന്നും പ്ലേ ഓഫ് ഉറപ്പിക്കാമെന്നും പ്രതീക്ഷയുണ്ട്. അതിനുള്ള തന്ത്രങ്ങൾ പരിശീലകൻ ഒരുക്കുന്നുണ്ട്.
വാർ വരണം
സീസണിൽ പരുക്കുപോലെ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത് പലപ്പോഴും റഫറിയുടെ തെറ്റായ തീരുമാനങ്ങളാണ്. നോർത്ത് ഈസ്റ്റിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലുൾപ്പടെ നിർണായകമായ മൂന്ന് പോയിന്റ് ബ്ലാസ്റ്റേഴ്സിന് നഷ്ടമാകാൻ കാരണം റഫറിയുടെ പിഴവായിരുന്നുവെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ വാർ ഐഎസ്എല്ലിലും വേണെന്നാണ് ജെസലും അഭിപ്രായപ്പെടുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിലും വാർ ഉപയോഗിക്കണമെന്നാണ് എന്റെ അഭിപ്രായം. വാർ ഗുണം ചെയ്യുമെന്നും ദോഷം ചെയ്യുമെന്നും അഭിപ്രായമുള്ളവരുണ്ട്. എന്റെ കാഴ്ചപ്പാടിൽ ടൂർണമെന്റിന് അതേറെ ഗുണം ചെയ്യുമെന്നാണു തോന്നുന്നത്. മൂന്ന് പോയിന്റ് ഉറപ്പിച്ച പല മത്സരങ്ങളും കൈവിട്ട് പോകാൻ കാരണമായത് റഫറിയുടെ മോശം തീരുമാനങ്ങളാണെന്ന് നിങ്ങൾക്ക് തന്നെ അറിയാം. ഇത് ഐഎസ്എല്ലിന് ദോഷം ചെയ്യും, അതുകൊണ്ട് വാർ സൂപ്പർ ലീഗിലും ഉപയോഗിക്കണം. അടുത്ത സീസണിൽ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2020/01/jessel-w.jpg)
ഞെരുക്കിയത് പരുക്ക്
നിരവധി ഗോളവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചെങ്കിലും പലപ്പോഴും അത് പൂർത്തീകരിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. പരുക്കാണ് സീസണിന്റ തുടക്കം മുതൽ ടീമിനെ വലയ്ക്കുന്ന പ്രധാന പ്രശ്നം. പ്രതിരോധത്തിലെ സാമ്പ താളമായിരുന്ന ബ്രസീലിയൻ താരം ജെയ്റോ റോഡ്രിഗസിന് പരുക്ക് മൂലം സീസൺ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
പരുക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ വലയ്ക്കുന്ന പ്രധാന പ്രശ്നം. ഒരു പ്രതിരേധ താരമെന്ന നിലയിൽ ഗോൾ വഴങ്ങരുതെന്നതാണ് ആത്യന്തികമായ ലക്ഷ്യം. പിന്നീടാണ് മധ്യനിരയെ സഹായിക്കുക എന്ന കാര്യം വരുന്നത്. എന്നാൽ പ്രതിരോധത്തിൽ തന്നെ പല താരങ്ങളും വന്നുപോയി. ജെയ്റോ നാട്ടിലേക്ക് മടങ്ങി, ജിയാനി ഇപ്പോഴും ടീമിന് പുറത്താണ്. രാജുവും റാക്കിപുമെല്ലാം അവരിൽ നിന്ന് വ്യത്യസ്തമായ ശൈലിയിൽ കളിക്കുന്നവരാണ്. ആളുകൾ മാറി മാറി വരുമ്പോൾ അവരുടെ ശൈലി മനസിലാക്കാൻ സമയമെടുക്കും. ഈ പ്രശ്നമാണ് ടീമിനെ മൊത്തത്തിൽ ബാധിച്ചിരിക്കുന്നത്.
കളിമെനയുന്ന വിദേശ താരങ്ങൾ
ഇന്ത്യൻ സൂപ്പർ ലീഗിൽ കളി മെനയുന്നത് വിദേശ താരങ്ങളാണ്. ഇന്ത്യൻ താരങ്ങൾക്ക് അവരുടെ സാന്നിധ്യം ഏറെ സഹായകരമാണ്. പ്രത്യേകിച്ച് മുന്നേറ്റ നിരയിൽ കളിക്കുന്ന താരങ്ങൾക്ക്. പ്രതിരോധ നിരയിൽ ജിയാനിയുടെ അനുഭവ സമ്പത്ത് എനിക്കും മറ്റു താരങ്ങൾക്കും ഗുണം ചെയ്തിട്ടുണ്ട്.
മിന്നും മലയാളി താരങ്ങൾ
ബ്ലാസ്റ്റേഴ്സ് നിരയിൽ ഇത്തവണ ഏഴ് മലയാളി താരങ്ങളാണുള്ളത്. ഇതിൽ ആറുപേരും ബ്ലാസ്റ്റേഴ്സ് പ്ലെയിങ് ഇലവനിൽ കളിച്ചിരുന്നു. രാഹുലും സഹലുമെല്ലാം ബ്ലാസ്റ്റേഴ്സിലെ മികച്ച താരങ്ങളാണെന്ന് ജെസൽ പറയുന്നു.
അബ്‌ദുൾ ഹക്കു മികച്ച ഡിഫൻഡറാണ്. കൂടുതൽ മത്സരങ്ങൾ ലഭിച്ചാൽ കൂടുതൽ മെച്ചപ്പെടാൻ ഹക്കുവിനാകും. രാഹുലും മികച്ച താരമാണ്. ഇന്ത്യയിലെ തന്നെ മികച്ച താരമായി മാറാൻ രാഹുലിന് സാധിക്കും. സഹലും തന്റെ പൊസിഷനിൽ അപസാമന്യ സ്കിൽ പുറത്തെടുക്കുന്ന താരമാണ്. മുഖ്യപരിശീലകൻ എൽക്കോ ഷട്ടോരിക്ക് സഹലിനെക്കുറിച്ച് ചില പദ്ധതികളുണ്ട്. ടി.പി.രഹ്നേഷ് മികച്ച ഗോൾകീപ്പറാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അദ്ദേഹവും മനുഷ്യനാണ്, പിഴവുകൾ വരുത്തുന്നതിൽ കുറ്റപ്പെത്തുന്നതിനോട് യോജിപ്പില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us