Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

വനിതാ ക്രിക്കറ്റ് താരം ജെമീമയുടെ വായടപ്പിക്കാന്‍ പറ്റിയ മാര്‍ഗം ഒന്നുമാത്രം

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലെ ഏറ്റവും ഉല്ലാസവതിയാണ് ജെമീമ റോഡ്രിഗ്രസ്. പക്ഷേ, ബാറ്റിങ്ങിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് വളരെ ഗൗരവക്കാരിയാകുമെന്ന് ടീം അംഗങ്ങള്‍ പറയുന്നു.

jemimah rodrigues, jemimah rodrigues india, indian womens cricket team, india cricket, india woman cricketers, india cricket, cricket news

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലെ ഏറ്റവും ഉല്ലാസവതിയാണ് ജെമീമ റോഡ്രിഗ്രസ്. പക്ഷേ, ബാറ്റിങ്ങിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് വളരെ ഗൗരവക്കാരിയാകുമെന്ന് ടീം അംഗങ്ങള്‍ പറയുന്നു. എങ്ങനെയാണ് ഇത്തരമൊരു മാറ്റം സാധ്യമാകുന്നതെന്ന് ഈ 19 വയസ്സുകാരി തന്നെ വിശദീകരിക്കുന്നു. തന്റെ വ്യക്തിത്വത്തിന്റെ രണ്ട് വളരെ വ്യത്യസ്തമായ രണ്ട് പ്രത്യേകതകളാണ് അതെന്ന് അവര്‍ പറയുന്നു. ഫീല്‍ഡിന് പുറത്ത് അടിച്ചു പൊളിക്കാരിയും. അതേസമയം, കളിക്കുമ്പോള്‍ വളരെ നിശബ്ദയും.

“രണ്ട് വ്യത്യസ്ത ജെമിമാരുണ്ട്. ഞാന്‍ ബാറ്റ് ചെയ്യുമ്പോഴും ഫീല്‍ഡിന് പുറത്തും നിങ്ങളെന്നെ കാണുകയാണെങ്കില്‍ പൂര്‍ണമായും രണ്ട് വ്യത്യസ്ത വ്യക്തികളാണ്. ഫീല്‍ഡില്‍ നിന്നും മാറി ഡ്രെസിങ് മുറിയില്‍ പോലും ഞാന്‍ വളരെ സജീവമാണ്. പക്ഷേ, ഞാന്‍ മൈതാനത്തിലേക്ക് ഇറങ്ങിയാല്‍ ഞാന്‍ എന്റേതായ ഇടത്തിലേക്ക് മാറും. കൂടുതല്‍ സംസാരിക്കുന്നത് എനിക്ക് ഇഷ്ടമില്ല,” ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഫേസ്ബുക്ക് ലൈവില്‍ റോഡ്രിഗസ് പറഞ്ഞു.

“ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ സംസാരിക്കുന്നതിന് ശ്രമിച്ചു. പക്ഷേ, അത് എന്റെ വ്യക്തിത്വത്തിന് ചേരുന്നതല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ ഇടത്തിലേക്ക് ആയിരിക്കുമ്പോഴാണ് എന്നിലെ മികച്ചതിനെ പുറത്ത് കൊണ്ടുവരാന്‍ സാധിക്കുന്നത്. ബാറ്റ് ചെയ്യുമ്പോള്‍ ധാരാളം സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ എന്നെ നിശബ്ദയായി ടീമംഗങ്ങള്‍ കാണുന്ന ഏക അവസരം അതാണ്,” അവര്‍ പറഞ്ഞു.

jemimah rodrigues, jemimah rodrigues india, indian womens cricket team, india cricket, india woman cricketers, india cricket, cricket news
ജെമീമയെ തുടക്കം മുതല്‍ പരിശീലിപ്പിച്ചിരുന്നത് പിതാവായിരുന്നു.

ഹോക്കിയിലും ക്രിക്കറ്റിലും ഒരേപോലെ തിളങ്ങി നില്‍ക്കുമ്പോള്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കടുത്ത തീരുമാനം എടുത്തതിനെ കുറിച്ചും അവര്‍ പറഞ്ഞു.

ഞാന്‍ ഹോക്കിയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുമെന്നാണ് എന്റെ രക്ഷിതാക്കള്‍ കരുതിയത്. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് (2018-ല്‍) വിളി വന്നപ്പോള്‍ അവര്‍ വളരെയധികം വികരാധീനരായി, അവര്‍ പറഞ്ഞു.

Read Also: ഐസിസി റാങ്കിങ്: വിരാടും രോഹിതും ഒന്നും രണ്ടും സ്ഥാനങ്ങള്‍ തിരിച്ചുപിടിച്ചു

എന്നാല്‍, ഹോക്കി കളിച്ചിരുന്നത് കാരണമാണ് ക്രിക്കറ്റ് ഫീല്‍ഡില്‍ ഫിറ്റ്‌നസും സ്ഥിരതയും ലഭിച്ചതെന്ന് അവര്‍ പറഞ്ഞു.

മിക്കവര്‍ക്കും അസൂയ തോന്നുന്ന റെസ്യൂമയാണ് ജെമീമ റോഡ്രിഗസിന്റേത്. ക്രിക്കറ്റിനേയും ഹോക്കിയേയും കൂടാതെ ബാസ്‌ക്കറ്റ് ബോളും ഗിറ്റാറും അവര്‍ക്ക് വഴങ്ങും.

ക്രിക്കറ്റില്‍ തന്റെ ആരാധനാമൂര്‍ത്തികളുടെ പേരുകളും അവര്‍ ലൈവില്‍ വെളിപ്പെടുത്തി. രോഹിത് ശര്‍മ്മയുടെ ആയാസരഹിതമായ ബാറ്റിങ്ങും സുരേഷ് റെയ്‌നയുടെ പോസിറ്റീവ് ആറ്റിറ്റിയൂഡുള്ള ആര്‍ക്കും സമീപിക്കാവുന്ന വ്യക്തിയാണ് സുരേഷ് റെയ്‌നയെന്നും സ്ഥിരതയാര്‍ന്ന പ്രകടനത്തിന് മിതാലി രാജും ക്രിക്കറ്റ് കളിക്കുന്ന എല്ലാവരുടേയും പ്രചോദനമായ സചിന്‍ ടെണ്ടുല്‍ക്കറും ജെമീമയുടെ ആരാധനമൂര്‍ത്തികള്‍ ആകുന്നു.

Read in English: ‘Two different Jemis’: How Jemimah Rodrigues transforms herself when stepping onto the field

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Jemimah rodrigues indian womens team player personality

Next Story
പ്രായം പരിഗണിക്കരുത്; ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ എപ്പോഴും തയ്യാര്‍: അമിത് മിശ്രamit mishra,അമിത് മിശ്ര, amit mishra indian cricket team,അമിത് മിശ്ര ഇന്ത്യന്‍ ടീം, amit mishra ipl, അമിത് മിശ്ര ഐപിഎല്‍, amit mishra india career, അമിത് മിശ്ര ക്രിക്കറ്റ് കരിയര്‍, india cricket news, cricket news, latest cricket news
The moderation of comments is automated and not cleared manually by malayalam.indianexpress.com