Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

ബിസിസിഐയുടെ അമരത്തേക്ക് വീണ്ടുമൊരു മലയാളി; ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറി

എസ്.കരുണാകരൻ നായർ, ടി.സി.മാത്യു എന്നിവരാണ് ഇതിന് മുൻപ് ബിസിസിയിൽ ഭാരവാഹികളായ മലയാളികൾ

Jayesh George, ജയേഷ് ജോർജ്, bcci joint secretary, ബിസിസിഐ ജോയിന്റ് സെക്രട്ടറി, Sourav Ganguly, സൗരവ് ഗാംഗുലി, BCCI, ബിസിസിഐ, Indian Cricket, ഇന്ത്യൻ ക്രിക്കറ്റ്, bcci president, ബിസിസിഐ പ്രസിഡന്റ്, iemalayalam, ഐഇ മലയാളം

മുംബൈ: ബിസിസിഐ ജോയിന്റ് സെക്രട്ടറിയാകാൻ വീണ്ടുമൊരു മലയാളി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോർജാണ് ബിസിസിഐയുടെ പുതിയ ജോയിന്റ് സെക്രട്ടറി. തിങ്കളാഴ്ച മൂന്ന് മണിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ജയേഷ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

എസ്.കരുണാകരൻ നായർ, ടി.സി.മാത്യു എന്നിവരാണ് ഇതിന് മുൻപ് ബിസിസിയിൽ ഭാരവാഹികളായ മലയാളികൾ. കെ.സി.എയുടെ ജോ. സെക്രട്ടറി, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജയേഷ് ജോർജ് നേരത്തെ രണ്ടു തവണ ഇന്ത്യ എ ടീമിന്റെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്.

അതേസമയം ബിസിസിഐ പ്രസിഡന്റായി ഇന്ത്യ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എത്തിയേക്കും. ഞായറാഴ്ച മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് ബിസിസിഐ അംഗങ്ങള്‍ എതിരില്ലാതെ ഗാംഗുലിയുടെ പേര് പ്രസിഡന്‌റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സില്‍ ചെയര്‍മാനായി എൻ ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേലുമെത്തുമെന്നാണ് അടുത്തവൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ സൂചന.

Read More: സൗരവ് ഗാംഗുലി ബിസിസിഐയുടെ തലപ്പത്തേക്ക്

സെക്രട്ടറി, പ്രസിഡന്‌റ് സ്ഥാനങ്ങളിലേക്കുള്ള ആളുകളെ അന്തിമമായി തീരുമാനിക്കുന്നതിനായി ഇന്ന് രാവിലെ വീണ്ടും യോഗം ചേരും. ബിസിസിഐയുടെ ഒക്ടോബര്‍ 23ന് നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിയും ഇന്നാണ്.

കഴിഞ്ഞമാസം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‌റായി ഗാംഗുലി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്‌റെ തലപ്പത്തിരിക്കാന്‍ അദ്ദേഹത്തിന്‌റെ നിലവാരത്തിലുള്ള ഒരാള്‍ വേണമെന്ന തോന്നലിലാണ് അംഗങ്ങള്‍ ഗാംഗുലിയെ തിരഞ്ഞെടുത്തത്.

ബി‌സി‌സി‌ഐ ഭരണഘടനയനുസരിച്ച്, അടുത്ത വർഷം ജൂലൈയിൽ ഗാംഗുലി തന്റെ സ്ഥാനമൊഴിയേണ്ടിവരും. ഗാംഗുലി ബിസിസിഐയുടേ തലപ്പത്തേക്ക് പോകുന്നതോടെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വരും.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ പേരാണ് ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. അരുണ്‍ ധുമലാണ് ട്രഷറര്‍. ധനകാര്യ സഹമന്ത്രിയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരനാണ് അരുന്‍ ധുമല്‍.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Jayesh george to be elected as bcci joint secretary

Next Story
സൗരവ് ഗാംഗുലി ബിസിസിഐയുടെ തലപ്പത്തേക്ക്Sourav Ganguly, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com