അമിത് ഷായുടെ മകൻ ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ്

എസിസി പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ജയ് ഷാ

Jay Shah, ജയ് ഷാ, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍, Asian Cricket Council, ACC, ACC Jay Shah, Jay Shah ACC, cricket news, sports news, iemalayalam, ഐഇ മലയാളം

ദുബായ്: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) പ്രസിഡന്റായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നജ്മുള്‍ ഹസന്‍ പാപ്പോണിന് പകരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പുത്രനായ ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റാകുന്നത്. എസിസി പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ജയ് ഷാ.

ഏഷ്യയിലെ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സംഘടനയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. 24 രാജ്യങ്ങളാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ അംഗങ്ങളായുള്ളത്. ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതും എസിസിയാണ്. കൊവിഡ് 19 മഹാമാരിമൂലം 2020ല്‍ നടക്കേണ്ട ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റ് മാറ്റിവെച്ചിരുന്നു.

പാക്കിസ്ഥാനാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കേണ്ടതെങ്കിലും ഇന്ത്യയുടെ ബഹിഷ്കരണ ഭീഷണി മൂലം ടൂര്‍ണമെന്റ് ബംഗ്ലാദേശിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റാന്‍ എസിസി തീരുമാനിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Jay shah takes over as acc president

Next Story
അച്ചടക്കത്തിൽ വിട്ടുവീഴ്ചയില്ലായിരുന്നു; മാംസവും മുട്ടയും കഴിക്കാത്ത സ്വഭാവം മാറ്റാൻ നിർബന്ധിച്ചു: ഒഎം നമ്പ്യാരുമൊത്തുള്ള ഓർമകളുമായി പി ടി ഉഷPT USha, OM Nambiar, PT Usha on coach Nambiar, Coach OM Nambiar" />
The moderation of comments is automated and not cleared manually by malayalam.indianexpress.com