scorecardresearch

ടീം നന്നായി കളിക്കുന്നിടത്തോളം ഇന്ത്യയുടെ ക്യാപ്റ്റൻസിയിൽ മാറ്റമുണ്ടാകില്ല: ജയ് ഷാ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ 2-1 നേട്ടത്തെയും ടി 20 ക്രിക്കറ്റിലെ മികച്ച പ്രകടനത്തെയും സൂചിപ്പിച്ചു കൊണ്ടാണ് ജയ് ഷാ "ക്യാപ്റ്റൻസി" യും "പ്രകടനവും" ബന്ധപ്പെടുത്തിയത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ 2-1 നേട്ടത്തെയും ടി 20 ക്രിക്കറ്റിലെ മികച്ച പ്രകടനത്തെയും സൂചിപ്പിച്ചു കൊണ്ടാണ് ജയ് ഷാ "ക്യാപ്റ്റൻസി" യും "പ്രകടനവും" ബന്ധപ്പെടുത്തിയത്

author-image
Sports Desk
New Update
ടീം നന്നായി കളിക്കുന്നിടത്തോളം ഇന്ത്യയുടെ ക്യാപ്റ്റൻസിയിൽ മാറ്റമുണ്ടാകില്ല: ജയ് ഷാ

മുംബൈ: കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു എന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ടീം നല്ല പ്രകടനം കാഴ്ചവെക്കുന്നിടത്തോളം കാലം ക്യാപ്റ്റൻസിയിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് ജയ് ഷാ പറഞ്ഞു.

Advertisment

"ക്രീസിൽ ഒരു ടീം നല്ല പ്രകടനം നടത്തുന്നിടത്തോളം, ക്യാപ്റ്റൻസിയിൽ മാറ്റം എന്ന ചോദ്യം ഉയരുന്നില്ല," ഷാ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ടി20 ലോകകപ്പിന് ശേഷം ഏകദിന, ടി 20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും കോഹ്ലി ഒഴിയും എന്ന വാർത്തകൾക്ക് പിന്നാലെയാണ് ബിസിസിഐ സെക്രട്ടറി ഇന്ത്യൻ ക്യാപ്റ്റന് പിന്തുണയുമായി എത്തുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ 2-1 നേട്ടത്തെയും ടി 20 ക്രിക്കറ്റിലെ മികച്ച പ്രകടനത്തെയും സൂചിപ്പിച്ചു കൊണ്ടാണ് ജയ് ഷാ "ക്യാപ്റ്റൻസി" യും "പ്രകടനവും" ബന്ധപ്പെടുത്തിയത്. കോഹ്‌ലിയുടെ കീഴിൽ പരിമിത ഓവർ ക്രിക്കറ്റിൽ ഈയിടെ ഇന്ത്യ ഒരു പരമ്പരയും തോറ്റിട്ടില്ല. ഇംഗ്ലണ്ട് (3-2), ഓസ്‌ട്രേലിയ (2-1), ശ്രീലങ്ക (2-0), ന്യൂസിലൻഡ് (4-0) എന്നി ടീമുകൾക്ക് എതിരെ പരമ്പര ജയിച്ചിരുന്നു.

എന്നാൽ, പ്രധാന ഐസിസി ടൂർണമെന്റുകളിൽ ക്യാപ്റ്റനെന്ന നിലയിലുള്ള കോഹ്ലിയുടെ റെക്കോർഡ് അത്ര മികച്ചതല്ല, കാരണം കോഹ്ലി ക്യാപ്റ്റനായ ശേഷം നടന്ന ചാമ്പ്യൻസ് ട്രോഫി, ടി 20 ലോകകപ്പ്, 50 ഓവർ ലോകകപ്പ് എന്നിവയിലൊന്നും ഇന്ത്യക്ക് വിജയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Advertisment

Also read: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചു: ഗാംഗുലി

കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ എംഎസ് ധോണിയെ ടീമിന്റെ ഉപദേഷ്ടാവായി നിയമിച്ചു കൊണ്ട് ബിസിസിഐ ഇന്ത്യയുടെ ടി 20 ലോകകപ്പ് സപ്പോർട്ട് സ്റ്റാഫ് നിരയെ ശക്തിപ്പെടുത്തിയിരുന്നു. കോഹ്‌ലിക്കും രവി ശാസ്ത്രിക്കും കീഴിൽ പ്രധാന ഐസിസി ടൂർണമെന്റിൽ ഇന്ത്യക്ക് തിളങ്ങാൻ കഴിയാതെപോയതാണ് ധോണിയെ ഉൾപെടുത്താൻ കാരണമെന്ന് ചില വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.

ഉപദേശകനാകാൻ ധോണിയെ സമീപിച്ചതായും അദ്ദേഹം സമ്മതിച്ചതായും വാർത്ത സമ്മേളനത്തിൽ ജയ് ഷാ പറഞ്ഞിരുന്നു. ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ പരിശീലകൻ രവി ശാസ്ത്രി എന്നിവരുമായി സംസാരിച്ചിരുന്നു അങ്ങനെയാണ് തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Indian Cricket Team Virat Kohli Bcci

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: