ഇന്ത്യന്‍ പേസര്‍ ബുംറയുടെ ബോളിങ് ആക്ഷനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സുനില്‍ ഗവാസ്‌കര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനിടെയായിരുന്നു ബുംറയുടെ ആക്ഷനെതിരെ സംശയം ഉന്നയിച്ച് ചിലര്‍ രംഗത്തെത്തിയത്.

മിന്നും ഫോമിലാണ് ബുംറ പന്തെറിയുന്നത്. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ഒരുപോലെ മികവ് തുടരുന്നു. നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റില്‍ ഹാട്രിക് അടക്കം മികച്ച പ്രകടനമാണ് ബുംറ കാഴ്ചവച്ചത്. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ടെസ്റ്റില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് ബുംറ.

Read Here: മൂന്നാമങ്കത്തിലും ജയം നീലപ്പടയ്ക്ക്; ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ പരമ്പര നേടി ഇന്ത്യൻ യുവനിര

എന്നാല്‍ തൊട്ടുപിന്നാലെ തന്നെ കമന്റേറ്റര്‍ ഇയാന്‍ ബിഷോപ്പ് ബുംറയുടെ ബോളിങ് ആക്ഷനില്‍ ചിലര്‍ സംശയമുന്നയിച്ചതായി വെളിപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ ഗവാസ്‌കര്‍ സംശയങ്ങളെ തള്ളിക്കൊണ്ട് രംഗത്തെത്തുകയായിരുന്നു. ബുംറയുടെ കൈ 15 ഡിഗ്രിയില്‍ കൂടുതല്‍ വളയുന്നില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

”ബുംറയുടെ ആക്ഷനെ ചിലര്‍ ചോദ്യം ചെയ്യുന്നുവെന്നത് എനിക്ക് വിശ്വസിക്കാനാവുന്നില്ല” ഗവാസ്‌കര്‍ പറഞ്ഞു. ”അവന്റെ ആക്ഷന്‍ വ്യത്യസ്തമാണ്. പക്ഷെ നിയമത്തിന് ഉളളില്‍ തന്നെയാണ്. ചിലര്‍ കണ്ണാടിയില്‍ നോക്കേണ്ടതുണ്ട്” ബിഷോപ്പ് പറഞ്ഞു. ആരാണ് സംശയിക്കുന്നതെന്ന് ഗവാസ്‌കര്‍ ചോദിച്ചെങ്കിലും ബിഷോപ്പ് മറുപടി നല്‍കിയില്ല.

ബുംറയുടെ ആക്ഷന് യാതൊരു പ്രശ്‌നവുമില്ലെന്നും സംശയമുന്നയിക്കുന്നവര്‍ വേറെ ജോലി കണ്ടെത്തണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook