Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ബുംറയ്ക്ക് ടെസ്റ്റില്‍ 400 വിക്കറ്റ് നേടാനാകും, അദ്ദേഹം ഞാന്‍ കണ്ടിട്ടുള്ള മറ്റു ബോളര്‍മാരേക്കാള്‍ വ്യത്യസ്തനാണ്: കര്‍ട്ട്ലി അംബ്രോസ്

19 ടെസ്റ്റുകള്‍ കളിച്ച ബുംറ ഇതിനോടകം തന്നെ 83 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്

Jasprit Bumrah, ജസ്പ്രിത് ബുംറ, Curtly Ambrose, കര്‍ട്ട്ലി അംബ്രോസ്, Jasprit Bumrah bowling, Jasprit Bumrah yorker, Jasprit Bumrah news, Jasprit Bumrah ODI, Jasprit Bumrah Test, Jasprit Bumrah T20, IE Malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി. ഇന്ത്യന്‍ പേസ് ബോളര്‍ ജസ്പ്രിത് ബുംറയെ പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കര്‍ട്ട്ലി അംബ്രോസ്. ബുംറയെ പോലെ വ്യത്യസ്തയാര്‍ന്ന ബോളറെ തന്റെ കരിയറില്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞ അംബ്രോസ് വലം കൈയ്യന്‍ ബോളര്‍ ടെസ്റ്റില്‍ 400 വിക്കറ്റ് നേടുമെന്നും കൂട്ടിച്ചേര്‍ത്തു.

“ഇന്ത്യയ്ക്ക് മികച്ച പേസ് ബോളിങ് നിരയുണ്ട്. ഞാന്‍ ബുംറയുടെ വലിയ ആരാധകനാണ്. ഞാന്‍ കണ്ടിട്ടുള്ള ബോളര്‍മാരേക്കാള്‍ അയാള്‍ വ്യത്യസ്തനാണ്. ഫലപ്രമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു താരമാണ് ബുംറ. അയാളുടെ മികവ് കാണുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു,” ദി കര്‍ട്ട്ലി ആന്‍ഡ് കരിഷ്മ ഷോയില്‍ അംബ്രോസ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ 27 കാരനായ ബുംറയ്ക്ക് 400 വിക്കറ്റുകള്‍ നേടാന്‍ സാധിക്കുമോ എന്ന ചോദ്യത്തിനും മുന്‍ വിന്‍ഡീസ് താരത്തിന് ഉത്തരമുണ്ടായിരുന്നു. “ആരോഗ്യവാനായി തുടരാന്‍ സാധിക്കുന്നത്ര കാലം മികച്ച രീതിയില്‍ യോര്‍ക്കറുകള്‍ എറിയാനും, പന്ത് സ്വിങ്ങ് ചെയ്യിക്കാനും അദ്ദേഹത്തിന് കഴിയും. ഒരുപാട് അസ്ത്രങ്ങള്‍ ബുംറയുടെ പക്കലുണ്ട്. കളത്തിലെ മികവ് തുടരാനായാല്‍ തീര്‍ച്ചയായും 400 വിക്കറ്റെന്ന നേട്ടം കൈവരിക്കാന്‍ സാധിക്കും,” അംബ്രോസ് കൂട്ടിച്ചേര്‍ത്തു.

Also Read : വാർണറും സ്ലേറ്ററും ബാറിൽ തമ്മിലടിച്ചെന്ന് വാർത്ത; ഒന്നും സംഭവിച്ചിട്ടില്ലെന്ന് താരങ്ങൾ

ഫാസ്റ്റ് ബോളിങ്ങിനെ സംബന്ധിച്ച് താളം കണ്ടെത്തുക എന്നതാണ് പ്രധാന കാര്യമെന്ന് ഇതിഹാസ താരം വ്യക്തമാക്കി. “ബുംറയ്ക്ക് റണ്‍ അപ്പ് കുറവാണ്. പന്തെറിയുന്നതിന് മുന്‍പ് അദ്ദേഹം കൂടുതലും നടന്ന് വരുന്നപോലെയാണ്. അവസാന രണ്ട് മൂന്ന് ചുവടുകള്‍ മത്രമാണ് വേഗതയില്‍. ശരീരത്തിന് അദ്ദേഹം കൂടുതല്‍ സമ്മര്‍ദം കൊടുക്കുന്നതായാണ് ഞാന്‍ മനസിലാക്കുന്നത്. ക്ഷമത നിലനിര്‍ത്താനായാല്‍ കുഴപ്പമുണ്ടാകില്ല,” അംബ്രോസ് പറഞ്ഞു.

19 ടെസ്റ്റുകള്‍ കളിച്ച ബുംറ ഇതിനോടകം തന്നെ 83 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ശരാശരി 22.10 ആണ്. ഇന്ത്യയുടെ ബോളിങ് നിരയുടെ സുപ്രധാന ഭാഗമാകാന്‍ വേഗത്തില്‍ കഴിഞ്ഞ താരമാണ് ബുംറ.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലന്റിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിക്കേണ്ടത് അനിവാര്യമാണെന്നും അംബ്രോസ് നിര്‍ദേശിച്ചു. “ഒരു നല്ല അടിത്തറ ഉണ്ടാക്കേണ്ടത് ആവശ്യമാണ്. ഒന്നോ രണ്ടോ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായാല്‍ തിരിച്ചടിയാകും. മികച്ച കൂട്ടുകെട്ട് ഓപ്പണര്‍മാര്‍ക്ക് സൃഷ്ടിക്കാനായാല്‍ പിന്നീട് എത്തുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും,” അംബ്രോസ് പ്രതികരിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Jasprit bumrah will take 400 test wickets says curtly ambrose

Next Story
വാർണറും സ്ലേറ്ററും ബാറിൽ തമ്മിലടിച്ചെന്ന് വാർത്ത; ഒന്നും സംഭവിച്ചിട്ടില്ലെന്ന് താരങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express