Latest News

ഡക്കാവാതെ ഡി കോക്കിനെ ഭാഗ്യം തുണച്ചു, അന്തംവിട്ട് ജസ്‌പ്രീത് ബുമ്ര

ബോൾ സ്റ്റംപിൽ കൊണ്ടിരുന്നുവെങ്കിൽ ഡി കോക്കിന് റൺസൊന്നും എടുക്കാതെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നേനെ

ക്രിക്കറ്റിൽ വളരെ ചുരുക്കം കളിക്കാരെ മാത്രമേ ഭാഗ്യം തുണയ്ക്കാറുളളൂ. ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇത്തരത്തിൽ ഭാഗ്യം തുണച്ചത് ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ ക്വന്റൺ ഡി കോക്കിനെയായിരുന്നു. ഡക്കാവുമായിരുന്ന ഡി കോക്കിനെ ഭാഗ്യം തുണച്ചു. ഇന്ത്യൻ ബോളർ ജസ്പ്രീത് ബുമ്രയ്ക്ക് അത് വിശ്വസിക്കാനുമായില്ല.

ജസ്പ്രീത് ബുമ്രയുടെ ബോൾ ഡി കോക്ക് ബാറ്റിൽ വീശിയെങ്കിലും കൊണ്ടില്ല. ബോൾ സ്റ്റംപിനടുത്ത് എത്തി നിന്നു. ബോൾ സ്റ്റംപിൽ കൊണ്ടിരുന്നുവെങ്കിൽ ഡി കോക്കിന് റൺസൊന്നും എടുക്കാതെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നേനെ. പക്ഷേ ഭാഗ്യം ഡി കോക്കിനെ തുണച്ചു. ഒടുവിൽ 20 റൺസ് നേടിയാണ് ഡി കോക്ക് കളിക്കളം വിട്ടത്. യുസ്‌വേന്ദ്ര ചാഹലിനായിരുന്നു വിക്കറ്റ്. ഡിക്കോക്കിനെ പാണ്ഡ്യയുടെ കൈകളിൽ ചാഹൽ എത്തിക്കുകയായിരുന്നു.

ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർ തകർന്നടിയുന്ന കാഴ്ചയാണ് സെഞ്ചൂറിയനിൽ കണ്ടത്. 118 റൺസിന് ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബോളർമാർ എറിഞ്ഞു വീഴ്ത്തി. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചാഹൽ 5 വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് മൂന്നും ഭുവനേശ്വറും ബുമ്രയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Jasprit bumrah unlucky as quinton de kock survives despite ball hitting stumps

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express