ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യൻ പരാജയം അവസാന പന്തിലായിരുന്നു. ഇന്ത്യ ഉയർത്തിയ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയെ അവസാന നിമിഷം വരെ കാത്തിരിപ്പിച്ചത് പേസ് ബോളർ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ്. 19-ാം ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കിയതും ബുംറയായിരുന്നു.
Also Read: ‘നന്നാവൂ ഇല്ലെങ്കില്‍ നന്നാക്കും’; വ്യോമസേനയെ അഭിനന്ദിച്ച് ക്രിക്കറ്റ് താരങ്ങളും
വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20 മത്സരത്തിൽ കുട്ടിക്രിക്കറ്റിൽ 50 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി ബുംറ മാറിയിരുന്നു. മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടിയതോടെ ബുംറയുടെ അക്കൗണ്ടിലെ വിക്കറ്റുകളുടെ എണ്ണം 51 ആയി. ബെംഗളൂരുവിൽ രണ്ടാം ടി20 മത്സരത്തിനിറങ്ങുമ്പോൾ ബുംറയെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്ര നേട്ടമാണ്. ഇന്ത്യയ്ക്കായി ടി20 ക്രിക്കറ്റ് ഫോർമാറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡാണ് ബുംറയെ കാത്തിരിക്കുന്നത്.
MUST WATCH: @Jaspritbumrah93 recaps his brilliant 19th over – by @28anand
Full video here https://t.co/7HKStGWvSG #INDvAUS pic.twitter.com/EO1G1QVjs3
— BCCI (@BCCI) February 25, 2019
സ്‌പിന്നർ ആർ.അശ്വിന്റെ റെക്കോർഡാണ് താരം മറികടക്കാൻ ഒരുങ്ങുന്നത്. നിലവിൽ 52 വിക്കറ്റുകളാണ് അശ്വിൻ കുട്ടി ക്രിക്കറ്റിൽ സ്വന്തമാക്കിയിട്ടുള്ളത്. ഇത് മറികടക്കാൻ രണ്ട് വിക്കറ്റുകളാണ് ബുംറയ്ക്ക് വേണ്ടത്. 46 മത്സരങ്ങളിൽ നിന്നാണ് അശ്വിൻ 52 വിക്കറ്റുകൾ നേടിയത്. 51 വിക്കറ്റുകൾ നേടാൻ ബുംറയ്ക്ക് വേണ്ടി വന്നത് 40 മത്സരങ്ങളുമാണ്.
Also Read: ‘ഇനി നായികാ വേഷം, ചരിത്രം കുറിച്ച് മന്ദാന’; ടി20 പരമ്പരയില്‍ ഇന്ത്യയെ സ്മൃതി നയിക്കും
ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളെന്ന റെക്കോർഡ് മുൻ പാക് താരം ഷാഹിദ് അഫ്രീദിയുടെ പേരിലാണ്. 99 മത്സരങ്ങൾ കളിച്ച അഫ്രീദി 98 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ താരങ്ങളിൽ യുസ്‌വേന്ദ്ര ചാഹലും മികച്ച പ്രകടനവുമായി പിന്നാലെയുണ്ട്. 30 മത്സരങ്ങളിൽ നിന്ന് 46 വിക്കറ്റുകളാണ് ചാഹൽ സ്വന്തമാക്കിയിരിക്കുന്നത്.