Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

ബുംറയുടെ ജീവിത സഖിയായി സഞ്ജന; ചിത്രങ്ങൾ

വിവാഹ വേളയിൽനിന്നുളള കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുണ്ട്. വിവാഹത്തിനു മുൻപായി നടന്ന മെഹന്തി ചടങ്ങിൽ നിന്നുളള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്

jasprit bumrah, ie malayalam

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും മോഡലും സ്പോർട്സ് അവതാരകയുമായ സഞ്ജന ഗണേശനും ഇന്നലെയാണ് (മാർച്ച് 15) വിവാഹിതരായത്. ഗോവയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം.

താൻ വിവാഹിതനായ വിവരം ബുംറ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഞങ്ങളൊരുമിച്ച് പുതിയ യാത്ര തുടങ്ങുന്ന ദിവസമാണ് ഇന്നെന്നും നിങ്ങളുടെ എല്ലാവരുടെയും ആശംസയും അനുഗ്രഹവും ഒപ്പം വേണമെന്നുമാണ് ബുംറ കുറിച്ചത്.

വിവാഹ വേളയിൽനിന്നുളള കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുണ്ട്. വിവാഹത്തിനു മുൻപായി നടന്ന മെഹന്തി ചടങ്ങിൽ നിന്നുളള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നിന്നും ബുംറയ്ക്ക് ബിസിസിഐ അവധി നല്‍കിയതു മുതൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ പിൻമാറുകയാണെന്ന് ബിസിസിഐ അറിയിച്ചാണ് ബുംറ ക്രിക്കറ്റിൽ നിന്ന് അവധിയെടുത്തത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Jasprit bumrah sanjana ganesan marriage photos

Next Story
അർധ സെഞ്ചുറി നേടിയപ്പോൾ ബാറ്റ് ഉയർത്താൻ വൈകിയത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി ഇഷാൻ കിഷൻishan kishan, ishan kishan 50, ishan kishan virat kohli, kishan kohli, kohli kishan, ishan kishan debut, ishan kishan england, india vs england, ഇഷാൻ കിഷൻ, ക്രിക്കറ്റ്, കോഹ്ലി, വിരാട് കോഹ്ലി, ഇഷാൻ, കിഷൻ, ഇന്ത്യ ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്ട് ടി20, ഇന്ത്യ-ഇംഗ്ലണ്ട്, ടി20, ട്വന്റി 20, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com