Latest News

പരുക്കേറ്റ ബുംറ ഇംഗ്ലണ്ടിനെതിരെ കളിക്കില്ല; പകരക്കാരനായി എത്തുന്നത് ധോണിയുടെ കണ്ടെത്തല്‍

കണങ്കാലിലെ പരുക്കിനെ തുടര്‍ന്ന് ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് പരമ്പരയില്‍ നിന്നും പിന്മാറി

Jasprit Bumrah, Jasprit Bumrah doping test, ICC World Cup 2019, Jasprit Bumrah practice session, India vs South Africa, South Africa vs India, IND v SA, SA v IND"

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയ്‌ക്ക് മുമ്പാകെ ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി. പ്രധാന പേസര്‍ ബോളറായ ജസ്പ്രീത് ബുംറ പരുക്കു മൂലം പുറത്തായതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. അയര്‍ലന്‍ഡിനെതിരായ ആദ്യ ട്വന്റി-20യിലാണ് ബുംറയ്‌ക്ക് പരുക്കേല്‍ക്കുന്നത്.

ഇടതു കൈയ്യിലെ വിരലിനാണ് പരുക്കേറ്റത്. അതിനാല്‍ താരം ട്വന്റി-20 പരമ്പരയില്‍ മുഴുവന്‍ കളിക്കില്ലെന്നു ബിസിസിഐ അറിയിച്ചു. പകരക്കാരനെ ഉടനെ തന്നെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

പരുക്കേറ്റ ബുംറ വ്യാഴാഴ്‌ച പരിശീലനത്തിന് എത്തിയെങ്കിലും പ്രാക്‌ടീസ് ചെയ്‌തിരുന്നില്ല. തുടര്‍ന്നാണ് താരത്തെ വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കിയത്. അതേസമയം, ബുംറയക്ക് പകരക്കാരനായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരമായ ദീപക് ചാഹര്‍ ഇന്ത്യന്‍ ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ എ ടീമില്‍ ഇംഗ്ലണ്ടിനും വിന്‍ഡീസിനുമെതിരെ തൃരാഷ്ട്ര ടൂര്‍ണമെന്റ് കളിച്ച ചാഹര്‍ എഴ് വിക്കറ്റെടുത്തിരുന്നു. ഐപിഎല്ലിലെ പ്രകടനവും താരത്തെ ഇന്ത്യന്‍ ടീമിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെ തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, കണങ്കാലിലെ പരുക്കിനെ തുടര്‍ന്ന് ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് പരമ്പരയില്‍ നിന്നും പിന്മാറി. പരിശീലനത്തിനിടെയാണ് സുന്ദറിന് പരുക്കേറ്റത്. സുന്ദറിന് പകരമായി ക്രുണാല്‍ പാണ്ഡ്യ ട്വന്റി-20യിലും അക്‌സര്‍ പട്ടേല്‍ ഏകദിനത്തിലും കളിക്കും.

Web Title: Jasprit bumrah ruled out of t20i series against england deepak chahar named replacement

Next Story
ഹർദ്ദിക് പാണ്ഡ്യയുടെ വിജയത്തിന് പിന്നിൽ ധോണിയുടെ മകൾ സിവ; വീഡിയോ കാണാം
The moderation of comments is automated and not cleared manually by malayalam.indianexpress.com