പരുക്കു മൂലം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ടീമിൽ ഇടം നേടാൻ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് കഴിഞ്ഞില്ല. ഇതിനുപിന്നാലെ കരുത്തോടെ തിരിച്ചു വരുമെന്ന് ഇന്ത്യയുടെ പേസ് കുന്തമുന ട്വീറ്റ് ചെയ്തു. പരുക്കുകള്‍ കളിയുടെ ഭാഗമാണെന്നു താരം പറഞ്ഞു.
”പരുക്കുകള്‍ കളിയുടെ ഭാഗമാണ്. എല്ലാവരുടേയും ആശംസകള്‍ക്ക് നന്ദി. എന്റെ തല ഉയര്‍ന്നു തന്നെയാണ്. തിരിച്ചടിയേക്കാള്‍ ശക്തമായ തിരിച്ചു വരവിനാണ് ലക്ഷ്യമിടുന്നത്” ബുംറ ട്വീറ്റ് ചെയ്തു.
Injuries are part & parcel of the sport. Thank you for all your recovery wishes. My head is held high & I am aiming for a comeback that’s stronger than the setback. pic.twitter.com/E0JG1COHrz
— Jasprit Bumrah (@Jaspritbumrah93) September 25, 2019
Read More: 21 മാസം, 12 മത്സരം, റാങ്കില്‍ മൂന്നാമത്; ഇതിഹാസങ്ങളെ പിന്നിലാക്കി ജസ്പ്രീത് ബുംറയെന്ന പടക്കുതിര
ബിസിസിഐയുടെ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലായിരിക്കും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ബുംറയുടെ ചികിത്സ നടക്കുക. ബുംറയുടെ പകരക്കാരനായി പേസര്‍ ഉമേഷ് യാദവിനെ ടീമിലെടുത്തതായി ബിസിസിഐ അറിയിച്ചു.
സ്വന്തം മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കായി ബുംറയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ബുംറ കളിച്ച 12 ടെസ്റ്റുകളും വിദേശത്തായിരുന്നു. ഇതില്‍ നിന്നും 62 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. അവസാനം കളിച്ച രണ്ട് ടെസ്റ്റുകളില്‍ നിന്നായി 13 വിക്കറ്റുകള്‍ നേടിയ ബുംറ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു ഹാട്രിക്കും സ്വന്തമാക്കി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook