/indian-express-malayalam/media/media_files/uploads/2023/08/Bumrah-2.jpg)
Photo: Facebook/ Indian Cricket Team
ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ച് വരവില്‍ തിളങ്ങി. സൂപ്പര്‍ താരം ജസ്പ്രിത് ബുംറ. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20-യില്‍ തന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് പിഴുതാണ് ബുംറ തിരിച്ചുവരവ് ഗംഭീരമാക്കിയത്.
ആദ്യ ഓവറിലെ രണ്ടാം പന്തില്‍ അയര്‍ലന്‍ഡ് ഓപ്പണര്‍ ആന്‍ഡ്രു ബാള്‍ബ്രൈനിന്റെ (4) സ്റ്റമ്പ് തെറിപ്പിച്ചായിരുന്നു തുടക്കം. മൂന്നാമനായെത്തിയ ലോര്‍കാന്‍ ടക്കറായിരുന്നു (0) ബുംറയുടെ അടുത്ത ഇരയായത്. ഓവറിലെ അഞ്ചാം പന്തില്‍ സ്കൂപ്പ് ഷോട്ടിന് ശ്രമിച്ച ടക്കര്‍ സഞ്ജു സാംസണിന്റെ കൈകളിലൊതുങ്ങി.
What a start from the #TeamIndia captain 🤩
— JioCinema (@JioCinema) August 18, 2023
Bumrah back to what he does best 💥#IREvIND#JioCinema#Sports18pic.twitter.com/IryoviTKGo
നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ബുംറ നേടിയത്.
അയര്‍ലന്‍ഡിനെതിരെ ഇന്ത്യയെ നയിക്കുന്നതും ബുംറ തന്നെയാണ്. തിരിച്ചുവരവില്‍ താന്‍ സന്തോഷവാനാണെന്ന് ടോസിന് ശേഷം ബുംറ പറഞ്ഞു. അയര്‍ലന്‍ഡിന്റെ ഭാഗത്ത് നിന്ന് ശക്തമായ മത്സരവും ഒരു പേസ് ബോളറെന്ന നിലയില്‍ പിച്ചില്‍ നിന്ന് പിന്തുണയുണ്ടാകുമെന്നും താന്‍ പ്രതീക്ഷിക്കുന്നതായും ബുംറ കൂട്ടിച്ചേര്‍ത്തു.
പുറത്തിനേറ്റ പരുക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ബുംറ കളത്തിന് പുറത്താണ്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ശാരീരിക ക്ഷമത വീണ്ടെടുത്ത ബുംറ വരാനിരിക്കുന്ന ഏഷ്യ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us