കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് മൈതാനങ്ങൾ വീണ്ടും സജീവമാകുമ്പോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിന്. ഒക്ടോബറിൽ നടക്കുന്ന പരമ്പരയ്ക്ക് ഓസ്ട്രേലിയയിലേക്ക് പറക്കാൻ ഇന്ത്യയും ഓസ്ട്രേലിയയും ഇന്ത്യയെ സ്വീകരിക്കാൻ ഓസ്ട്രേലിയയും സജ്ജമായി കഴിഞ്ഞു. മത്സരത്തിന് ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും ആരാധകർ വലിയ ആവേശത്തിലാണ്.

നാല് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം. 2018-2019ൽ ഇന്ത്യ ഓസ്ട്രേലിയയിൽ ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു.

Also Read: കൊച്ചി ടസ്‌കേഴ്‌സിന്റെ വഴിയില്‍ ഡെക്കാണ്‍ ചാര്‍ജ്ജേഴ്‌സും

എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് ടീമിന് പുറത്തായിരുന്ന സ്മിത്തും വാർണറും ഇത്തവണ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിരാട് കോഹ്‌ലിക്കും സംഘത്തിനും കങ്കാരുക്കളെ അത്ര എളുപ്പത്തിൽ കീഴടക്കാൻ സാധിക്കില്ല. അതേസമയം ഇന്ത്യൻ ബോളിങ് നിരയാകും ഓസ്ട്രേലിയയിൽ കരുത്ത് കാട്ടാൻ പോകുന്നതന്നാണ് ഓസിസ് താരം ലബുഷെയ്ൻ പറയുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ പേസർമാർ രാജ്യാന്തര ക്രിക്കറ്റിലെ തന്നെ ഏറ്റവും കരുത്തുറ്റ നിരയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേശ് യാദവ്, ഇഷാന്ത് ശർമ എന്നിവരടങ്ങുന്ന നിര എതിരാളികളെ ചെറിയ സ്കോറിന് പുറത്താക്കുകയും വിജയലക്ഷ്യം പ്രതിരോധിക്കുകയും ചെയ്യുമ്പോൾ ഇന്ത്യ പല മത്സരങ്ങളും ജയിച്ചിരുന്നു. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇത് പുതുതലമുറയുടെ വളർച്ച കാലഘട്ടമാണ്. ബുംറയ്ക്കും ഷമിക്കുമൊപ്പം അവരും നീലകുപ്പായത്തിൽ കരുത്ത് കാട്ടുന്നു.

Also Read: ഐപിഎൽ 2020 യുഎഇയിലേക്ക്, തീരുമാനങ്ങൾ അനുകൂലമെങ്കിൽ ടൂർണമെന്റ് നടത്താം

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനും കരുത്ത് കാട്ടാൻ പോകുന്നത് ഇതേ ബൗളിങ് നിരയാകുമെന്നാണ് ലബുഷെയ്ൻ പറയുന്നത്. “അവരെല്ലാം നല്ല ബൗളർമാരാണെങ്കിലും ജസ്പ്രീത് ബുംറയെ മറികടക്കുക പ്രയാസമാണ്. 140 കിലോമീറ്റർ വേഗതയിൽ സ്ഥിരമായി പന്തെറിയാനും സാഹചര്യങ്ങൾ അനുയോജ്യമാകുമ്പോൾ പന്ത് സ്വിങ് ചെയ്യാനും അദ്ദേഹത്തിന് കഴിവുണ്ട്. സ്റ്റംമ്പിൽ പന്ത് തിരികെ ആംഗിൾ ചെയ്യാനും അദ്ദേഹത്തിന് കഴിയും. ജസ്പ്രീത് ബുംറ തന്നെയായിരിക്കും ഇന്ത്യൻ ആക്രമണത്തിന്റെ നേതാവ്,” ലബുഷെയ്ൻ പറഞ്ഞു.

ബുംറയെ കൂടാതെ, കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള ഇഷാന്ത് ശർമയുടെ വളർച്ചയെയും ലാബുഷെയ്ൻ പ്രശംസിച്ചു. സിഡ്‌നിയിൽ ഇന്ത്യയ്‌ക്കെതിരെ ഒരു ടെസ്റ്റ് കളിച്ച ഓസിസ് വലംകയ്യൻ ബാറ്റ്സ്മാൻ, ഇന്ത്യയെ നേരിടുമ്പോൾ ഒരു പടി മുന്നോട്ട് പോകണമെന്ന് സ്വയം വിലയിരുത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook