സ്റ്റീവ് സ്മിത്തിനെ അനുകരിച്ച് ജസ്പ്രീത് ബുംറ; വീഡിയോ

ബോളിങ്ങിനിടെ റണ്ണപ്പിനായി തിരിച്ച് നടക്കുമ്പോഴായിരുന്നു ബുംറയുടെ മിമിക്രി

ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം കളത്തിൽ തിളങ്ങിയത് ഓസ്ട്രേലിയയുടെ വിൽ പുക്വോസിയും മാർനസ് ലബുഷെയ്നുമായിരുന്നു. അർധസെഞ്ചുറി നേടിയ ഇരുവരും ഓസ്ട്രേലിയൻ ഇന്നിങ്സിനെ മികച്ച സ്കോറിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എന്നാൽ സ്മിത്തിന് അനുകരിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയും ആദ്യ ദിനം കാണികളെ രസിപ്പിച്ചു.

ബോളിങ്ങിനിടെ റണ്ണപ്പിനായി തിരിച്ച് നടക്കുമ്പോഴായിരുന്നു ബുംറയുടെ മിമിക്രി. മുഹമ്മദ് സിറാജിന് നേരെ ആദ്യം ചിരിച്ച് കാണിച്ച ബുംറ സ്റ്റീവ് സ്മിത്തിനെ പോലെ ശരീരം മുഴുവൻ ഇളക്കിയാണ് ബുംറ ചിരിയുണർത്തിയത്. മറ്റ് ചില ഇന്ത്യൻ താരങ്ങളും ബുംറയ്ക്കൊപ്പം ചേർന്നു.

അതേസമയം ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെന്ന നിലയിലാണ്. അർധസെഞ്ചുറി നേടിയ ഓപ്പണർ വിൽ പുക്വോസ്കിയുടെയും സൂപ്പർ താരം മാർനസ് ലബുഷെയ്നിന്റെയും ഇന്നിങ്സുകളാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിലെത്തിച്ചത്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

നാലാമനായി ക്രീസിലെത്തിയ സ്റ്റീവ് സ്മിത്ത് മികച്ച പിന്തുണ നൽകിയതോടെ ലബുഷെയ്ൻ വീണ്ടും റൺവേട്ട തുടർന്നു. ആദ്യ ദിനം കളി അവസാനിക്കുമ്പോഴും അവർ ഇരുവരും ക്രീസിൽ തന്നെ തുടർന്നു. ലബുഷെയ്ൻ 67 റൺസും സ്റ്റീവ് സ്മിത്ത് 31 റൺസുമെടുത്തിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Jasprit bumrah imitates steve smith during india vs australia

Next Story
ഒടുവിൽ ഒഡിഷയും; കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് സീസണിലെ ആദ്യ ജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com