ഇന്ത്യൻ ടീമിലെ പ്രമുഖ താരമാണ് ജസ്പ്രീത് ബൂംറ. ലക്ഷക്കണക്കിന് രൂപയാണ് ബൂംറ ഒരു മത്സരത്തിൽ സമ്പാദിക്കുന്നത്. എന്നാൽ ജസ്പ്രീത് ബൂംറയുടെ മുത്തച്ഛൻ ഇപ്പോഴും വാടക വീട്ടിലാണ് താമസിക്കുന്നത്. വാർധക്യത്തിലും വിശപ്പടക്കാൻ ബൂംറയുടെ മുത്തച്ഛൻ ഇപ്പോഴും എല്ലുമുറിയെ പണിയെടുക്കുകയാണ്.

ഉത്തരാഖണ്ഡിലെ ഉദ്ദംസിങ്ങ് നഗറിൽ താമസിക്കുന്ന സന്റോക്ക് സിങ്ങ് ഇപ്പോഴും വാടകവീട്ടിലാണ് താമസിക്കുന്നത്. വലിയ ബിസിസനസ് നടത്തിയിരുന്ന വ്യക്തിയായിരുന്നു സന്റോക്ക് സിങ് ബൂംറ. എന്നാൽ സന്റോക്ക് സിങ്ങിന്റെ മകനും ജസ്പ്രീത് ബൂംറയുടെ അച്ഛനുമായ ജസ്‌വീർ സിങ്ങിന്റെ മരണത്തോടെ ബിസിനസ് സാമ്രാജ്യം തകരുകയായിരുന്നു. 2001ലാണ് ബൂംറയുടെ പിതാവായ ജസ്‌വീർ സിങ്ങ് മരിക്കുന്നത്. ഫാക്ടറികളും വീടും എല്ലാം വിറ്റാണ് സന്റോക്ക് സിങ്ങ് കടങ്ങൾ വീട്ടിയത്.

കടംപെരുകിയതിനെ തുടർന്ന് 2006 ൽ സാന്റോക്ക് സിങ് ഉദ്ദം സിങ്ങ് നഗറിലേക്ക് പലായനം ചെയ്തു. എന്നാൽ ദേശീയ ടീമിൽ ഇടം പിടിച്ച് ലക്ഷങ്ങൾ സംമ്പാദിച്ചെങ്കിലും ജസ്പ്രീത് ബൂംറ മുത്തച്ഛനെ അന്വേഷിച്ചില്ല. പേരക്കുട്ടി ദേശീയ കുപ്പായത്തിൽ കളിക്കുന്നത് ടിവിയിലൂടെ മാത്രമാണ് സാന്റോക് സിങ്ങ് കണ്ടിട്ടുള്ളത്. പേരക്കുട്ടി തന്നെ സഹായിക്കാൻ എത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് സാന്റോക്ക് സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ