യോർക്കറുകൾ കൊണ്ട് എതിരാളികളെ ഞെട്ടിക്കുന്ന ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ പ്രകീർത്തിച്ച് പാക് ഇതിഹാസം വസിം അക്രം. നിലവിൽ ലോകക്രിക്കറ്റിൽ ജസ്പ്രീത് ബുംറയെപോൽ യോർക്കർ എറിയാൻ സാധിക്കുന്ന മറ്റൊരു താരമില്ലെന്നാണ് അക്രം പറയുന്നത്. ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രമെഴുതി ആദ്യ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യൻ ടീമിൽ നിർണായക സാനിധ്യമായിരുന്നു ജസ്പ്രീത് ബുംറ.

“നിലവിൽ ലോകക്രിക്കറ്റിൽ ഏറ്റവും മികച്ച രീതിയിൽ യോർക്കറുകൾ എറിയുന്ന പേസ് ബോളർ ജസ്പ്രീത് ബുംറയാണ്. സ്ഥിരതയായി യോർക്കറുകൾ എറിയാൻ സാധിക്കുന്നതാണ് ബുംറയുടെ പ്രത്യേകത. ഏകദിനത്തിൽ മാത്രമല്ല ടെസ്റ്റ് മത്സരങ്ങളിലും താരത്തിന് അതിന് കഴിയുന്നുണ്ട്,” വസിം അക്രം പറഞ്ഞു.

ബുംറെയുടെ ആക്ഷനും പന്ത് വിടുമ്പോഴുള്ള രീതിയും ബാറ്റ്‌സ്മാനെ വളരെയധികം കുഴപ്പിക്കുന്നു. മറ്റു ബൗളര്‍മാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. അതുതന്നെയാണ് അദേഹത്തിന്റെ ശക്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓസ്ട്രേലിയയിൽ പരമ്പര നേടുക എന്നത് നിസ്സാര കാര്യമല്ലെന്നും, അത് വലിയ നേട്ടം തന്നെയാണെന്നും വസിം അക്രം പറഞ്ഞു. നിലവിലെ ഓസ്ട്രേലിയൻ ടീം ദുർബലരാണെന്ന് താൻ കാണുന്നില്ല. വിരാടും സംഘവും ഏറെ പ്രശംസ അർഹിക്കുന്നു. പര്യടനത്തിൽ ഇന്ത്യൻ ടീമിന് സ്ഥിരത പുലർത്തുന്നതിൽ വിജയിക്കാൻ കഴിഞ്ഞെന്നും അക്രം കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ