scorecardresearch
Latest News

പരുക്ക് ഭേദമായി ബുംറ തിരിച്ചെത്തും; ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടീമില്‍

പരുക്ക് കാരണം കഴിഞ്ഞ ഏഷ്യാ കപ്പും ബുംറയ്ക്ക് നഷ്ടമായിരുന്നു

പരുക്ക് ഭേദമായി ബുംറ തിരിച്ചെത്തും; ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടീമില്‍

പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നതായി ബിസിസിഐ അറിയിച്ചു. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിലാണ് താരം ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ശേഷം ആവര്‍ത്തിച്ചുള്ള പരിക്കിനെത്തുടര്‍ന്ന് ബുംറ ടി20 ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. വിശ്രമത്തിനൊടുവില്‍ താരം ആരോഗ്യവാനാണെന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ)പ്രഖ്യാപിച്ചു.

കഴിഞ്ഞ വേനല്‍ക്കാലത്ത്, ജൂലൈയില്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ഇന്ത്യന്‍ പേസര്‍ പരിക്കിന്റെ പിടിയിലായത്. ഏകദേശം രണ്ട് മാസത്തോളം താരം വിശ്രമത്തിലായിരുന്നു. ലോകകപ്പിന് മുമ്പ് നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പായി നടത്തിയ പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുംറ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. പരിക്ക് കാരണം കഴിഞ്ഞ ഏഷ്യാ കപ്പും ബുംറയ്ക്ക് നഷ്ടമായിരുന്നു.

ശ്രീലങ്കയ്‌ക്കെതിരായി മുന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പര ഇന്നാണ് ആരംഭിക്കുന്നത്. ഇതിന് ശേഷമാണ് ഏകദിന പരമ്പര നടക്കുക. ഏകദിന ടീം – രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Jasprit bumrah back in the indian team for the odi series vs sri lanka

Best of Express