ഓസ്ട്രേലിയക്കെതിരെ അവരുടെ മണ്ണിൽ ചരിത്രനേട്ടം കുറിച്ച് കഴിഞ്ഞ ദിവസം ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ പരമ്പര നേട്ടത്തിൽ നിർണായക പങ്ക് വഹിച്ച പേസ് ബോളർ ജസ്പ്രീത് ബുംറയെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും ഒഴിവാക്കി. താരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുന്നതിന് വേണ്ടിയാണിത്. ന്യൂസിലാൻഡ് പരമ്പരയ്ക്കുള്ള ടീമിൽ നിന്നും താരത്തെ ഒഴിവാക്കിയിട്ടുണ്ട്.

Also Read: കഴിഞ്ഞ വർഷത്തെ ‘തോൽവി’ ഏകദിനം ടീം; ധോണി നായകൻ, ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

ജസ്പ്രീത് ബുംറയ്ക്ക് പകരം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ന്യൂസിലൻഡ് പര്യടനത്തിലും മുഹമ്മദ് സിറാജ് ഇന്ത്യൻ ടീമിന്റെ ഭാഗമാകും. പഞ്ചാബ് താരം സിദ്ധാർത്ഥ് കൗളിനെയും ന്യൂസിലൻസ് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിലുള്ളത്. മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയിലാകും സിദ്ധാർത്ഥ് കൗൾ ഇന്ത്യൻ കുപ്പയം അണിയുക.

Also Read: മുന്‍ഗാമിയെ വെല്ലുന്ന പിന്‍ഗാമി; ധോണിയെ മറി കടന്ന് പന്തിന് ചരിത്രനേട്ടം

ജനുവരി 12നാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. അവസാന ടെസ്റ്റ് മത്സരം നടന്ന സിഡ്നിയിൽ തന്നെയാണ് ഏകദിന പരമ്പരയ്ക്കും തുടക്കമാകുന്നത്. ജനുവരി 15ന് അഡ്‍ലെയ്ഡിലും 18ന് മെൽബണിലുമാണ് മറ്റ് മത്സരങ്ങൾ.

Also Read: ലോകത്തെ ഏറ്റവും മികച്ച പേസ് നിരയാണ് ഇന്ത്യയുടേത്; ഓസിസ് നായകൻ ടിം പെയ്ൻ

ഇന്ത്യൻ ടീം: വിരാട് കോഹ്‍ലി, രോഹിത് ശർമ്മ, ലോകേഷ് രാഹുൽ, ശിഖർ ധവാൻ, അമ്പാട്ടി റയ്ഡു, ദിനേശ് കാർത്തിക്, കേദാർ ജാദവ്, എംഎസ് ധോണി, ഹാർദ്ധിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, ഖലീൽ അഹമ്മദ്, മുഹമ്മദ് ഷമി.

Also Read: ചരിത്ര നേട്ടത്തിന് ഇന്ത്യ മുന്നിൽ നിർത്തിയത് പൂജാര എന്ന വൻമതിലിനെ

ജനുവരി 23നാണ് ന്യൂസിലൻഡ് പര്യടനം ആരംഭിക്കുന്നത്. അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഇന്ത്യയുടെ ന്യുസിലൻഡ് പര്യടനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook