ടോക്യോ: ലോകമെമ്പാടും കൊറോണ വൈറസ് താണ്ഡവം തുടരുന്നതിനിടെ ടോക്യോ ഒളിമ്പിക്സ് സമ്പൂര്‍ണ രീതിയില്‍ നടത്താനുള്ള ശ്രമവുമായി ജപ്പാന് മുന്നോട്ട്. കൃത്യ സമയത്ത് കാണികളുടെ സാന്നിദ്ധ്യത്തോടു കൂടി സമ്പൂര്‍ണ രീതിയില്‍ നടത്താനാണ് രാജ്യം ഇപ്പോള്‍ പദ്ധതിയിടുന്നതെന്ന് ജപ്പാന്റെ ഒളിമ്പിക്സ് മന്ത്രി സീക്കോ ഹാഷിമോട്ടോ പറഞ്ഞു.
തീരുമാനിച്ച സമയത്തു തന്നെ ഒളിമ്പിക്സ് നടത്തുന്നതിന് തയ്യാറെടുക്കാന്‍ ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഞങ്ങള്‍ക്ക് ഗെയിംസ് നടത്താന്‍ കഴിയുമെന്ന് ഒളിമ്പിക്സ് കമ്മിറ്റിക്ക് ബോധ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഒളിമ്പിക്സ് കൃത്യ സമയത്ത് ആരംഭിക്കുമെന്നും കാണികളുടെ സാന്നിദ്ധ്യമുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ഹിന്ദു തീവ്രവാദത്തെ പോലെ തന്നെ ഹീനമാണ് ഇസ്ലാമിക തീവ്രവാദം; വി മുരളീധരന് മറുപടിയുമായി സക്കറിയ
കൊറോണവൈറസനുണ്ടെങ്കിലും ഒളിമ്പിക്സുമായി മുന്നോട്ടു പോകുമെന്ന് ജപ്പാന്റെ പ്രധാനമന്ത്രി ഷിന്‍സോ അബെ ശനിയാഴ്ച്ച വ്യക്തമാക്കിയിരുന്നു.
ലോകമെമ്പാടും കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ഒളിമ്പിക്സ് യോഗ്യത മത്സരങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ചൊവ്വാഴ്ച ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി യോഗം ഒളിമ്പിക്സിന്റെ നടത്തിപ്പും തടസ്സപ്പെട്ടു കിടക്കുന്ന യോഗ്യത മത്സരങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
ജപ്പാനില്‍ കൊറോണ ബാധ മൂലം ഇതുവരെ 28 പേര് മരിക്കുകയും 1400 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഒളിമ്പിക്സ് ദീപശിഖ റിലേ പ്രയാണം മാര്‍ച്ച് 26-നാണ് നിശ്ചയിച്ചിരിക്കുന്നത്. റോഡിന്റെ വശങ്ങളില് നിന്നു കൊണ്ട് റിലേ കാണാന്‍ കാണികളെ അനുവദിക്കുമെന്ന് ടോക്യോ 2020 ചീഫ് എക്സിക്യൂട്ടീവായ തോഷിറോ മുടോ പറഞ്ഞു. അടുത്തിടെ ഗ്രീസിലെ ഒളിമ്പിയയില്‍ അടുത്തിടെ ദീപശിഖ തെളിയിച്ചത് കാണികളുടെ സാന്നിദ്ധ്യമില്ലാതെയാണ്. കൂടാതെ, ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നത് ഒഴിവാക്കാന്‍ ഗ്രീസിലെ റിലേ റദ്ദാക്കുകയും ചെയ്തു.