ടോക്യോ: ഓസ്ട്രേലിയയെ 2-0 ന് തകർത്ത് ജപ്പാൻ 2018 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി. ഏഷ്യൻ ക്വാളിഫയർ ഗ്രൂപ്പ് ബി മത്സരത്തിലാണ് ഓസ്ട്രേലിയയെ ജപ്പാൻ തകർത്തത്.

തകുമ അസാനോ, യോസുകേ ഇദെഗുചി എന്നിവരാണ് ജപ്പാന് വേണ്ടി ഓസ്ട്രേലിയൻ വല കുലുക്കിയത്. ബ്രസീലും ഇറാനുമടങ്ങുന്ന ഗ്രൂപ്പിലേക്കാണ് ജപ്പാനും പ്രവേശനം നേടിയിരിക്കുന്നത്.

റഷ്യയിലാണ് 2018 ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കുന്നത്. 2018 ജൂൺ 14 ന് ആരംഭിക്കുന്ന ടൂർണ്ണമെന്റ് ജൂലൈ 15 ന് സമാപിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ