മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ ജംഷഡ്പൂർ മുന്നിൽ. ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂർ മുന്നിട്ട് നിൽക്കുന്നത്. 28-ാം മിനിറ്റിൽ മാരിയോ ആർക്വുസിന്റെ ഗോളാണ് ടീമിന് ലീഡ് സമ്മാനിച്ചത്.

കളിയിലുടനീളം ജംഷഡ്പൂർ ആധിപത്യം വ്യക്തമായിരുന്നു. കളിയുടെ 62 ശതമാനവും പന്ത് കൈയ്യടക്കി വെച്ച ജംഷഡ്പൂർ 28-ാം മിനിറ്റിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. കാർലോസ് കാൽവോ നൽകിയ പാസ് മാരിയോ ആർക്വുസ് തലകൊണ്ട് തട്ടി മുംബൈ പോസ്റ്റിലേക്ക്.

ഗോൾ വഴങ്ങിയതോടെ ഒരുപിടി മികച്ച ശ്രമങ്ങൾ മുംബൈ താരങ്ങളും പുറത്തെടുത്തെങ്കിലും 1-0ന് ആദ്യ പകുതി അവസാനിക്കുകയായിരുന്നു. ഇരു ടീമുകൾക്കും പുതിയ പരിശീലകർക്ക് കീഴിലുള്ള ആദ്യ മത്സരമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook