ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ ഓഗസ്റ്റ് 25 ആഘോഷിക്കാന്‍ ഒരു കാരണം കൂടി. ഹെഡിങ്‌ലി വിജയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പാകിസ്താന്റെ അസ്ഹര്‍ അലിയെ പുറത്താക്കി കയറിയിരുന്നത് ചരിത്രത്തിലേക്കാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോര്‍ഡാണ് ഈ ഇംഗ്ലീഷുകാരന്‍ നേടിയത്.

ക്രിക്കറ്റിലെ മൂന്ന് ഇതിഹാസങ്ങളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. മുത്തയ്യ മുരളീധരന്‍ (800), ഷെയ്ന്‍ വോണ്‍ (708), അനില്‍ കുംബ്ലെ (619). മൂന്ന് പേരും സ്പിന്നര്‍മാര്‍. ഇതാണ് ആന്‍ഡേഴ്‌സണിന്റെ നേട്ടത്തിന് മാറ്റുകൂട്ടുന്നത്.

അദ്ദേഹത്തിന്റെ നേട്ടം മറ്റൊരു ഫാസ്റ്റ് ബൗളര്‍ക്ക് എത്തിപ്പിടിക്കുക വലിയ ദുഷ്‌കരമായിരിക്കും.

ഒരു ഫാസ്റ്റ് ബൗളര്‍ ആഡേഴ്‌സണെ പോലെ സ്വപ്‌നം കാണുന്നത് വളരെ കഠിനമായ പ്രവര്‍ത്തിയാണെന്ന് ആദ്യമായി 300 വിക്കറ്റുകള്‍ വീഴ്ത്തിയ ഫാസ്റ്റ് ബൗളറായ ഫ്രെഡ് ട്രൂമാന്‍ പറയുന്നു.

Read Also: വിരാട് കോഹ്‌ലിക്ക് ഇൻസ്റ്റഗ്രാമിൽ 75 മില്ല്യൺ ഫോളോവേഴ്സ്; ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഏഷ്യക്കാരൻ

നിലവില്‍ ആന്‍ഡേഴ്‌സണ് ഭീഷണി ഉയര്‍ത്തുന്നത് അദ്ദേഹത്തിന്റെ സുഹൃത്തും സഹകളിക്കാരനുമായ സ്റ്റുവര്‍ട്ട് ബ്രോഡില്‍ നിന്നാണ്. ബ്രോഡിന്റെ പോക്കറ്റില്‍ 514 വിക്കറ്റുകള്‍ ഉണ്ട്.

പക്ഷേ, 35 വയസ്സുകാരനായ ബ്രോഡിന് ഇനിയെത്ര മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്ന് കണ്ടറിയണം. മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍ വളരെ പിന്നിലാണ്. ഇഷാന്ത് ശര്‍മ്മയാണ് ഇരുവര്‍ക്കും പിന്നിലുള്ളത്. 300 വിക്കറ്റുകള്‍ തികയ്ക്കാന്‍ ഇനി മൂന്ന് വിക്കറ്റുകള്‍ കൂടി മതി. പക്ഷേ, ഇനിയുമേറെ ഇഷാന്തിന് പോകാനുണ്ട്.

ഇന്നത്തെ ദിവസം ആന്‍ഡേഴ്‌സണും അദ്ദേഹത്തിന്റെ അക്ഷീണ പ്രയ്തനത്തിനുമുള്ളതാണ്. പാകിസ്താനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിവസം അദ്ദേഹം 597 വിക്കറ്റുകള്‍ എന്ന നിലയില്‍ ആയിരുന്നു. ആ മൂന്ന് വിക്കറ്റുകള്‍ നേടാന്‍ മൂന്ന് ദിവസങ്ങളുമെടുത്തു.

599-നും 600-നും ഇടയില്‍ 20 മണിക്കൂറുകളും 31 മിനിട്ടുകളും ഇടവേള ഉണ്ടായിരുന്നു. അതിന് അദ്ദേഹം കുറ്റം പറയുക കാലവസ്ഥയേയും സഹകളിക്കാരുടെ ചോരുന്ന കൈകളുമായിരുന്നു.

നാല് ക്യാച്ചുകളാണ് അവര്‍ വിട്ടുകളഞ്ഞതെന്നത് വേദനാജനകമായിരുന്നു. അവസാന ദിവസം 4.15 വരെ കാത്തിരിക്കേണ്ടി വന്നു 600-ാമത് വിക്കറ്റിനുവേണ്ടി. അതിങ്ങനെയായിരുന്നു, ആന്‍ഡേഴ്‌സന്റെ പന്ത് അലിയുടെ ബാറ്റിലുരസി ഒന്നാം സ്ലിപ്പില്‍ നിന്ന ജോ റൂട്ട്‌സിന്റെ കൈകളില്‍ വിശ്രമിച്ചു.

Read in English: James Anderson creates history by joining rarefied 600-Test wicket club

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook