ന്യൂഡൽഹി: നെഗറ്റീവ് പബ്ലിസ്റ്റിക്കായി എന്തും വിളിച്ച് പറയാൻ മടിയില്ലാത്തയാളാണ് സിനിമാ നിരൂപകൻ എന്ന് സ്വയം അവകാശപ്പെടുന്ന കെആർകെ എന്ന കമാൽ ആർ ഖാൻ. സിനിമാ താരം മോഹൻ ലാലിനെ ‘ഛോട്ടാ ഭീം’ എന്ന് വിശേഷിപ്പിച്ചതേടെയാണ് ഇയാൾ മലയാളികളുടെ നോട്ടപ്പുള്ളിയാകുന്നത്. പല പ്രശസ്തർക്കുമെതിരെ അവഹേളനപരമായ പ്രസ്താവനകളിറക്കിയാണ് കെആർകെ വാർത്തകളിൽ നിറയാറുള്ളത്.

ചാന്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാന് മുന്നിൽ കിരീടം അടിയറവ് വെച്ച ഇന്ത്യൻ ടീമിന്റെ നായകൻ വിരാട് കൊഹ്‌ലിയാണ് കെആർകെയുടെ പുതിയ ‘ഇര’. വിരാട് കോഹ്ലിയെ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ജയിലിലടക്കണമെന്നാണ് ഇയാളുടെ പക്ഷം.

‘130 കോടി ഇന്ത്യക്കാരുടെ അഭിമാനം പാക്കിസ്ഥാന് വിറ്റ വിരാട് കോഹ്ലിയെ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് ആജീവനാന്തം വിലക്കണം. അയാളെ അഴിക്കുള്ളിലാക്കണം’ കെആർക്കെ ട്വീറ്റ് ചെയ്തു.

അവിടേയും തീർന്നില്ല. കൊഹ്ലി അടക്കമുള്ള ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാനുമായി ഒത്തുകളിക്കുകയായിരുന്നെന്നും കെആർകെ ആരോപിക്കുന്നു.

ഇത് ആദ്യമായല്ല കെആർകെ കോഹ്ലിക്കെതിരെ രംഗത്തെത്തുന്നത്. ഐപിഎല്ലില്‍ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഏറ്റവും പുറകിലാകാന്‍ കാരണം കോഹ്‌ലിയുടെ അഹങ്കാരമാണെന്നാണ് കെആര്‍കെ ആരോപിച്ചിരുന്നു.

ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ 180 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പാ​ക്കി​സ്ഥാ​ൻ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 338 റൺസാണ് നേടിയത്. പാക്കിസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 158 റൺസിന് പുറത്താവുകയായിരുന്നു. ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപ് റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന് ഈ കിരീടം അഭിമാനനേട്ടമാണ്.

ഫൈനലിൽ സെഞ്ചുറി നേടിയ ഫഖാർ സമാനാണ് ക​ളിയിലെ താരം. ടൂർണ്ണമെന്റിലെ ഗോൾഡൻ ബാറ്റ് ഇന്ത്യയുടെ ശിഖർ ധവാനാണ് നേടിയത്. ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഹസൻ അലിയാണ് ഗോൾഡൻ ബോൾ സ്വന്തമാക്കിയത്. ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ഹസൻ അലിയാണ് സ്വന്തമാക്കിയത്.

പാക്കിസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുർന്ന ഇന്ത്യൻ ടീമിന് തുടക്കം തന്നെ പാളി. റൺസ് എടുക്കുത്തതിന് മുൻപ് രോഹിത്ത് ശർമ്മയേയും, 5 റൺസ് എടുത്ത വിരാട് കോഹ്‌ലിയേയും വീഴ്ത്തി മുഹമ്മദ് ആമിർ ഇന്ത്യയെ വിറപ്പിച്ചു. ടൂർണ്ണമെന്റിലുട നീളം ഇന്ത്യക്കായി റൺസ് കണ്ടെത്തിയ ശിഖർ ധവാനെയും ആമിർ മടക്കിയതോടെ ഇന്ത്യ തോൽവി മണത്തു. 22 റൺസ് എടുത്ത യുവരാജ് സിങ്ങും, 4 റൺസ് എടുത്ത ധോണിയും, 9 റൺസ് എടുത്ത കേദാർ ജാദവും വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ ഇന്ത്യ മുട്ടുകുത്തുകയായിരുന്നു.

നിശ്ചിത 50 ഓവറിൽ പാക്കിസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് നേടി. ഫഖാർ സമാൻ (114), അസ്ഹർ അലി (59), മുഹമ്മദ് ഹഫീസ് (57) എന്നിവരാണ് പാക്കിസ്ഥാനെ മികച്ച സ്കോർ നിലയിലെത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ