അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഫീൾഡർമാരുടെ പട്ടികയിൽ മുൻ പന്തിയിൽ തന്നെയാണ് ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുടെ സ്ഥാനം. മൈതാനം അറിഞ്ഞും നിറഞ്ഞും കളിക്കുന്ന ജഡേജ മാസ്മരിക പ്രകടനങ്ങളാൽ നിരവധി തവണ ക്രിക്കറ്റ് പ്രേമികളെ അതിശയിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പ്രകടനത്തിനാണ് ഇന്ത്യ-ബംഗ്ലാദേശ് എഷ്യകപ്പ് ഫൈനൽ വേദിയായത്. പേരുകേട്ട ഫീൾഡിങ് നിരയുടെ കൈകൾ ചോരുന്നു എന്ന വിമർശനം ഉയർത്തിയ കമന്രേറ്റർമാർക്ക് ഉടനടി മറുപടി കൊടുക്കുകയായിരുന്നു ജഡേജ.

ബംഗ്ലാദേശ് ഇന്നിങ്സിന്റെ 28-ാം ഓവറിലായിരുന്നു സംഭവം. ഓവർ ചെയ്യാനെത്തിയ ചാഹലിന്റെ പന്ത് ഗ്യാപ്പിലൂടെ ലിറ്റന്റെ ബൌണ്ടറിയിലേക്ക് പായിക്കാനുള്ള ശ്രമം, വായുവിൽ ഡൈവ് ചെയ്ത് പന്ത് തട്ടി ഇട്ട ജഡേജ അതിവേഗം ബോളിങ് എൻഡിൽ പന്ത് എറിഞ്ഞു നൽകി. ഈ സമയം ലിറ്റന്റെ ഷോട്ട് ജഡേജയെ മറികടന്നു എന്ന ധാരണയിൽ മുഹമ്മദ് മിഥുൻ സ്ട്രൈക്ക് എൻഡിൽ എത്തുകയും ചെയ്തു. രണ്ട് ബാറ്റ്സ്മാന്മാരെയും ഒരു അറ്റത്ത് നിർത്തി ചാഹൽ സ്റ്റംമ്പ് ഇളക്കി. ബംഗ്ലാദേശിന് നാലാം വിക്കറ്റും നഷ്ടം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook