പള്ളിവാള് ഭദ്രവട്ടകം…, മലയാളികളുടെ ഹിറ്റ് പാട്ടിനൊപ്പം ജഡേജ, വീഡിയോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ‘പള്ളിവാള് ഭദ്രവട്ടകം…,’ എന്ന പാട്ടിനോട് ഇന്ത്യൻ താരം രവീന്ദ്ര ജഡേജയ്‌ക്ക് ഇത്ര ഇഷ്‌ടമുണ്ടെന്ന് ഇപ്പോഴാണ് മനസിലാകുന്നത്

Jadeja Work Out Video

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ പലർക്കും കേരളത്തോടും മലയാള ഭാഷയോടും പ്രത്യേക താൽപര്യമുണ്ട്. കേരളത്തിൽ നിന്നുള്ള താരങ്ങളുമായുള്ള സുഹൃദ്‌ബന്ധമാണ് മറ്റു പല താരങ്ങളെയും മലയാള നാടിനോട് അടുപ്പിച്ചത്. കേരളത്തിലെത്തിയാൽ തനിനാടൻ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന താരങ്ങളാണ് വിരാട് കോഹ്‌ലിയടക്കമുള്ളവർ.

Read Also: ‘ചൂടൻ’ ധോണി; നിയന്ത്രണം വിട്ടു കളത്തിലേക്ക്, അംപയർക്ക് നേരെ വിരൽചൂണ്ടൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ‘പള്ളിവാള് ഭദ്രവട്ടകം…,’ എന്ന പാട്ടിനോട് ഇന്ത്യൻ താരം രവീന്ദ്ര ജഡേജയ്‌ക്ക് ഇത്ര ഇഷ്‌ടമുണ്ടെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. താരം ജമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ ഇന്നു വെെകീട്ട് പങ്കുവച്ചിരുന്നു. ആ വീഡിയോയിൽ നാം കേൾക്കുന്ന പാട്ട് മലയാളികൾക്ക് ഏറെ സുപരിചിതമായ ‘പള്ളിവാള് ഭദ്രവട്ടകം കെെയിലേന്തും തമ്പുരാട്ടി’ എന്ന ഗാനമാണ്.

 

അതേസമയം, യുഎഇയിൽ ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ താരങ്ങൾ. ജഡേജ അടക്കമുള്ള ഇന്ത്യൻ താരങ്ങൾ യുഎഇയിലെത്തി. താരങ്ങളെല്ലാം ഇപ്പോൾ ക്വാറന്റെെനിലാണ്. ഐപിഎല്ലിൽ ചെന്നെെ സൂപ്പർ കിങ്‌സ് താരമാണ് ജഡേജ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Jadeja work out video with pallivaalu bhadravattakam song

Next Story
കോഹ്‌ലിപ്പട ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീം: സുനിൽ ഗവാസ്കർ
The moderation of comments is automated and not cleared manually by malayalam.indianexpress.com