പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് ബാറ്റും പന്തും തമ്മിലുള്ള പോരാട്ടം പോലെ തന്നെ താരങ്ങള്‍ തമ്മിലുള്ള പോരാട്ടം കൊണ്ടും സംഭവബഹുലമായിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഓസീസ് നായകന്‍ ടിം പെയ്‌നും തമ്മിലുള്ള വാക് യുദ്ധമായിരുന്നു ടെസ്റ്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. എന്നാല്‍ ഇതിനിടെ വേറെ രണ്ടു താരങ്ങള്‍ തമ്മില്‍ കോര്‍ത്തത് ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശത്തിന് പകരം നാണക്കേടാണ് സമ്മാനിച്ചത്.
ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ്മയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും തമ്മിലാണ് കളിക്കിടെ മൈതാനത്ത് വച്ച് കോര്‍ത്തത്. പകരക്കാരനായി ഇറങ്ങിയ ജഡേജയും ഇശാന്തും തമ്മില്‍ ഡ്രിങ്ക്‌സ് ബ്രേക്കിനിടെയായിരുന്നു പരസ്പരം വാക് പോരിലേര്‍പ്പെട്ടത്. ഇരുവരും നേര്‍ക്കുനേര്‍ വരികയും കൈ ചൂണ്ടി സംസാരിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം.
താരങ്ങളെ പിടിച്ചു മാറ്റാനായി കുല്‍ദീപ് യാദവിനും മുഹമ്മദ് ഷമിക്കും ഇടപെടേണ്ടി വന്നു. അതേസമയം, താരങ്ങള്‍ തമ്മില്‍ കയര്‍ത്തത് എന്തുകൊണ്ടാണെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. ഫീല്‍ഡ് സെറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാകാം ഇരുവരേയും പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Ishant Sharma & Ravindra Jadeja were caught fighting & abusing on field yesterday. They were seen pointing fingers at each other in an animated argument. They were separated by Kuldeep & Shami. What's going on in Indian dressing room? #AUSvIND pic.twitter.com/j5fw5os0cD
— Abhishek Agarwal (@abhishek2526) December 18, 2018
മത്സരത്തില്‍ 146 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിന് ഒപ്പമെത്തി. സ്പിന്നര്‍ നഥാന്‍ ലിയോണാണ് കളിയിലെ താരം.