ബോളിവുഡും ഐപിഎല്ലും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. ടീമുടകളായും ആരാധകരായുമെല്ലാം സിനിമാ താരങ്ങള്‍ ഐപിഎല്ലുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും ഒരുമിച്ച് പരസ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെടാറുമുണ്ട്.

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുന്നത്. ബോളിവുഡിലെ ശ്രീലങ്കന്‍ സുന്ദരിയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസും റോയല്‍ ചലഞ്ചേഴ്‌സ് താരങ്ങളുമാണ് വീഡിയോയിലുള്ളത്.

തലകുത്തി നില്‍ക്കാന്‍ കഴിയുമോ എന്ന ജാക്വിലിന്റെ വെല്ലുവിളിയേറ്റെടുക്കാന്‍ എത്തുന്നത് കിവീസ് താരം ബ്രണ്ടന്‍ മക്കല്ലവും ഇന്ത്യന്‍ താരങ്ങളായ ചാഹലും പാര്‍ത്ഥീവ് പട്ടേലുമാണ്. ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയതിരിക്കുന്നത്.

വെല്ലുവിളി സീരിസിലെ ആദ്യത്തെ വീഡിയോയാണിത്. കൂടുതല്‍ വീഡിയോ ഉടനെ തന്നെ പുറത്തുവരും. വെല്ലുവിളി ഏറ്റെടുക്കാന്‍ വന്നവര്‍ക്ക് എന്ത് സംഭവിച്ചു എന്നു കാണാം,

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ