/indian-express-malayalam/media/media_files/2025/12/29/ivory-coast-player-amada-2025-12-29-15-38-47.jpg)
നൈജീരിയയെ കഴിഞ്ഞ വർഷം ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്താണ് ഐവറി കോസ്റ്റ് ആഫ്രിക്കയുടെ രാജാക്കന്മാരായത്. കിരീടം നിലനിർത്താനായി ഇറങ്ങിയ 'കൊമ്പന്മാർ' മൊസാംബിക്കിനെ തോൽപ്പിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമദ് ദിയാലോയുടെ ഗോൾ ബലത്തിൽ. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഫിഫ റാങ്കിങ്ങിൽ 57ാം സ്ഥാനത്തുള്ള കാമറൂണുമായി ഐവറി കോസ്റ്റ് സമനിലയിൽ പിരിഞ്ഞപ്പോൾ അമദിൽ നിന്ന് വന്നത് ഉജ്വല ഗോൾ.
അമദിന്റെ ലോങ് റേഞ്ച് കർലിങ് ഷോട്ട് ആണ് ടൂർണമെന്റിലെ മറ്റൊരു ഫേവറിറ്റുകളായ കാമറൂണിനെതിരായ തോൽവി ഒഴിവാക്കിയത്. ഐവറികോസ്റ്റിന് ജയിക്കാമായിരുന്ന മത്സരത്തിൽ ഗിസ്‌ലെയ്ൻ കൊനാനിൽ നിന്ന് വന്ന ഓൺ ഗോൾ ആണ് തിരിച്ചടിയായത്. ജൂനിയർ ചമാദ്യു തൊടുത്ത ഷോട്ട് ഗിസ്‌ലെയ്ൻ കോനന്റെ ശരീരത്തിൽ തട്ടി ഡിഫ്ലെക്ഷനിലൂടെ വലയിൽ കയറുകയായിരുന്നു.
Also Read: ISL: ഐഎസ്എൽ രണ്ട് സ്റ്റേഡിയങ്ങളിലായി ചുരുക്കിയേക്കും; ഫണ്ട് ഉണ്ടോയെന്ന് എഐഎഫ്എഫിനോട് ക്ലബുകൾ
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബായോ നൽകിയ പാസ് ഫ്രാങ്ക് കെസ്സി അക്രോബാറ്റിക് ഫിനിഷിലൂടെ ലക്ഷ്യത്തിലെത്തിച്ചിരുന്നു. എന്നാൽ ഐവറി കോസ്റ്റിന്റെ 'മിഡ്ഫീൽഡ് ജനറൽ' ഓഫ്സൈഡ് പൊസിഷനിലായിരുന്നു എന്ന് റഫറി വിധിച്ചതോടെ ആ ഗോൾ അനുവദിക്കപ്പെട്ടില്ല.
Savour that shot by Amad Diallo. It was that good. 🇨🇮#TotalEnergiesAFCON2025 | #WePlayDifferentpic.twitter.com/Wybodt4b7W
— TotalEnergies AFCON 2025 (@CAF_Online) December 28, 2025
ഇരു ടീമുകളും കൂടുതൽ കരുത്തോടെ ഗോൾ കണ്ടെത്താൻ ശ്രമം തുടർന്നപ്പോൾ കാമറൂൺ താരം ഡാനി നമാസോയുടെ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. പിന്നെ കാമറൂണിനും ഐവറി കോസ്റ്റിനും സമനില പൂട്ട് പൊളിക്കാനായില്ല. ഈ സമനിലയോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് വീതവുമായി ഐവറി കോസ്റ്റും കാമറൂണും ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നു. മൊസാംബിക് 3 പോയിന്റുമായി പിന്നിലുണ്ട്.
Also Read: 450 കോടിയുടെ ട്രാൻസ്ഫർ വെറുതെയായില്ല; റയാന്റെ ഗോൾ ബലത്തിൽ ഒന്നാം സ്ഥാനം പിടിച്ച് മാഞ്ചസ്റ്റർ സിറ്റി
മറ്റൊരു മത്സരത്തിൽ ബുർക്കിന ഫാസോയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി അൾജീരിയ ഗ്രൂപ്പ് ഇ ജേതാക്കളായി അവസാന 16-ലേക്ക് മുന്നേറി. കളിയുടെ 23-ാം മിനിറ്റിൽ റിയാദ് മഹ്‌റെസ് നേടിയ പെനാൽറ്റി ഗോളാണ് അൾജീരിയയെ തുണച്ചത്. റയാൻ ഐത് നൂറിയെ ഇസ്മയില ഔഡ്രാഗോ ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും ആറ് പോയിന്റുകൾ നേടിയ 'ഫെനെക്സ്' അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി.
ആദ്യ മത്സരത്തിൽ അൾജീരിയയോട് പരാജയപ്പെട്ട സുഡാൻ, എഴുപത്തിനാലാം മിനിറ്റിൽ സോൾ കൊക്കോ വഴങ്ങിയ സെൽഫ് ഗോളിലൂടെ ഇക്വറ്റോറിയൽ ഗ്വിനിയയെ 1-0 ന് പരാജയപ്പെടുത്തി തിരിച്ചുവന്നു.
Also Read: Morocco vs Mali: മൊറോക്കോയെ ഞെട്ടിച്ച് മാലി; ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ സമനില
ജനുവരി ആറിന് റാബാത്തിൽ നടക്കുന്ന മത്സരത്തിൽ അൾജീരിയ, ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരെ (സെനഗൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ അല്ലെങ്കിൽ ബെനിൻ) നേരിടും. ഈ മത്സരത്തിലെ വിജയികൾക്ക് ജനുവരി പത്തിന് മാരാകെച്ചിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നൈജീരിയയെ നേരിടാൻ സാധ്യതയുണ്ട്.
Read More: മെസി തട്ടിയ പന്തിനായി അടിപിടി കൂടി ആരാധകർ; ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫുട്ബോളിനായി 'റഗ്ബി'!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us