റാഞ്ചി: തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഷോൺ മാർഷ് – ഹാൻഡ്സ്കോംബ് കൂട്ടുകെട്ടിലൂടെ ഓസ്ട്രേലിയ ചെറുത്തു നിൽക്കുന്നതോടെ റാഞ്ചി ടെസ്റ്റ് സമനിലയിലേക്ക്. സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തിയ ഇരുവരും ഓസ്ട്രേലിയയെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. അഞ്ചാം ദിനത്തിലെ അവസാന സെഷനിലേക്ക് കടന്നപ്പോൾ​ ഓസ്ട്രേലിയ ഇന്ത്യൻ ലീഡ് മറികടന്നിട്ടുണ്ട്.
ranchi test, india, australia

അഞ്ചാം ദിനം രണ്ടു വിക്കറ്റിന് 23 റൺസ് എന്ന നിലയിൽ കളി​ ആരംഭിച്ച ഓസ്ട്രേലിയ കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ മാറ്റ് റെൻഷോയെയും സ്റ്റീവ് സ്മിത്തിനെയും അടുത്തടുത്ത​ ഓവറുകളിൽ വീഴ്ത്തി ഇന്ത്യ വിജയത്തിനായി പൊരുതി. റെൻഷോയെ ഇശാന്ത് ശർമ്മയും സ്മിത്തിനെ ജഡേജയുമാണ് മടക്കിയത്. എന്നാൽ പിന്നീട് എത്തിയ മിച്ചൽ മാർഷും, ഹാൻഡ്സ്കോംബും ചെറുത്തു നിന്നതോടെ കളി സമനിലയിലേക്ക് നീങ്ങുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ