ന്യൂക്യാമ്പ്: ബാഴ്സലോണയിലെ ക്രൊയേഷ്യൻ മിഡ്ഫീൽഡർ ഇവാൻ റാക്കിട്ടിച്ച് ക്ലബ്ബ് വിടുന്നു. തന്റെ പഴയ ക്ലബ്ബായ സെവില്ലയിലേക്കാണ് താരം മടങ്ങുന്നത്. ഫ്രീട്രാൻസ്ഫറിലാണ് റാക്കിട്ടിച്ചിന്റെ മാറ്റം.
ആറ് വർഷം ബാഴ്സലോണ കുപ്പായത്തിൽ തിളങ്ങിയ ശേഷമാണ് റാക്കിട്ടിച്ച് ക്ലബ്ബ് വിടുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന് വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. അതേസമയം നാല് ലാ ലീഗ നേട്ടങ്ങളിളും അത്രതന്നെ കോപ്പ ഡെൽ റേ കിരീടങ്ങളിളും ഓരോ ചാംപ്യൻസ് ലീഗ്, ക്ലബ്ബ് ലോകകപ്പ് കിരീടങ്ങളിളും ന്യൂക്യാമ്പിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് റാക്കിട്ടിച്ച്.
Also Read: മെസിയും ബാഴ്സയും പരസ്യയുദ്ധത്തിലേക്ക്; പരിശീലന ക്യാംപിലേക്കും താരം എത്തില്ല
ബാഴ്സലോണയിൽ ഒരു വർഷത്തെ കരാർ ബാക്കി നിൽക്കെയാണ് റാക്കിട്ടിച്ച് സെവില്ലയിലേക്ക് മടങ്ങുന്നത്. പുതിയ പരിശീലകൻ റൊണാൾഡ് കോമാന് കീഴിൽ പല പ്രമുഖർക്കും ടീമിൽ നിന്ന് സ്ഥാനം നഷ്ടമാകുമെന്ന് വ്യക്തമായിരുന്നു. ഇതാണ് പ്രധാനമായും താരത്തെ മാറ്റത്തിലേക്ക് നയിച്ചത്.
Also Read: മെസിക്കുവേണ്ടി 800 മില്ല്യണ്‍ യൂറോ ചെലവഴിക്കാന്‍ ഏത് ഫുട്ബോള്‍ ടീമിന് കഴിയും?
യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂനിച്ചിനോടേറ്റ കനത്ത തോല്‍വിക്ക് ശേഷമാണ് റൊണാള്‍ഡ് കോമാന് ബാഴ്സലോണയുടെ പരിശീലകനാകുന്നത്. ക്ലബിനെ ഉറച്ചുവാര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തെ നിയമിക്കുന്നത്. ടീമിലെ പലര്‍ക്കും സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പായിരുന്നു. സാമുവല്‍ ഉംറ്റിറ്റി, ഇവാന് റാക്കിട്ടിച്ച്, ലൂയിസ് സുവാരസ്, അര്‍തുറോ വിദാല്‍ എന്നിവരായിരുന്നു അതില്‍ പ്രമുഖര്‍. തന്റെ പദ്ധതികളില്‍ ഈ താരങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് കോമാന് തുറന്നുപറയുകയും ചെയ്തു.
Also Read: മെസിയും ബാഴ്സയും പരസ്യയുദ്ധത്തിലേക്ക്; പരിശീലന ക്യാംപിലേക്കും താരം എത്തില്ല
ബാഴ്സലോണയിൽ നിന്നു വിടവാങ്ങാനുറച്ച് അർജന്റീന സൂപ്പർതാരം ലയണൽ മെസി. പുതിയതായി ചാർജെടുത്ത ബാഴ്സ മുഖ്യപരിശീലകൻ റൊണാൾഡ് കൊമാന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടക്കുന്ന പരിശീലനത്തിലേക്ക് മെസി എത്തിയിരുന്നില്ലെന്ന് സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റാക്കിട്ടിച്ചും പരിശീലനത്തിന് എത്തിയിരുന്നില്ല.