അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ ഫിഫ നടപടിയില്‍ പ്രതികരിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ബൈചുങ് ബൂട്ടിയ. സിസ്റ്റം മാറ്റേണ്ട സമയമാണിത്, ”ഇതൊരു അത്ഭുതകരമായ വാര്‍ത്തയാണ്. എഐഎഫ്എഫിന് മേലുള്ള സസ്പെന്ഷന് പിന്‍വലിക്കാനുള്ള ഫിഫയുടെ തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇത് ഇന്ത്യന്‍ ഫുട്ബോളിന്റെ വിജയമല്ലാതെ മറ്റൊന്നുമല്ല,” ബൂട്ടിയ പിടിഐയോട് പറഞ്ഞു.
സുപ്രീം കോടതിയുടെ നിര്‍ണായക സമയത്തുള്ള ഇടപെടലാണ് എഐഎഫ്എഫ് ന്റെ വിലക്ക് പിന്‍വലിക്കാന്‍ ഫിഫ തീരുമാനിച്ചത്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങളുടെ ചുമതലയ്ക്കായി രൂപീകരിച്ച മൂന്നംഗ സമിതിയെ സുപ്രീംകോടതി പിരിച്ചുവിട്ടിരുന്നു. ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി സുനന്ദോ ധറിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
വിലക്ക് നീക്കിയെന്ന് കാണിച്ച് ഫിഫ വെള്ളിയാഴ്ച എഐഎഫ്എഫിന് ഇ-മെയില്‍ സന്ദേശമയക്കുകയായിരുന്നു. വിലക്ക് നീക്കിയതോടെ നേരത്തെ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് നേരത്തെ നിശ്ചയിച്ചതു പോലെതന്നെ നടക്കുമെന്നും ഫിഫ അറിയിച്ചു.
സെപ്തംബര്‍ രണ്ടിലെ തിരഞ്ഞെടുപ്പില്‍ എഐഎഫ്എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ബൂട്ടിയ, ഭാവിയില്‍ മറ്റൊരു സസ്പെന്ഷന് ഒഴിവാക്കാന്‍ രാജ്യത്തെ ഫുട്ബോള്‍ ഭരണത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ട സമയമാണിതെന്നാണ് പ്രതികരിച്ചത്.
” ഇന്ത്യന്‍ ഫുട്ബോള്‍ ഭരണത്തില്‍ പാഠങ്ങള്‍ പഠിക്കാനും മാറ്റങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവരാനുമുള്ള സമയമാണിത്. സിസ്റ്റത്തില്‍ മാറ്റങ്ങള്‍ ആവശ്യമാണ്, നമുക്ക് ശരിയായ സംവിധാനവും ഭരണത്തില്‍ ശരിയായ ഉദ്യോഗസ്ഥരുമുണ്ടെങ്കില്‍ ഇന്ത്യന്‍ ഫുട്ബോളിന് പുതിയ ഉയരങ്ങളിലെത്താന്‍ കഴിയും. ഞങ്ങളുടെ പ്രായക്കാര്‍ക്കും സീനിയര്‍ ടീമുകള്‍ക്കും വരും വര്‍ഷങ്ങളില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പില്‍ എത്താന്‍ കഴിയുമെന്നാണ് എന്റെ അഭിപ്രായം,” ബൂട്ടിയ പറഞ്ഞു. 2011 വിരമിച്ച ബൂട്ടിയ രാജ്യത്തിനായി 100 മത്സരങ്ങള്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരമാണ്.