Latest News

‘അപമാനിക്കലാണിത്, ഞങ്ങള്‍ ശ്വസിക്കുന്നത് പോലും ടീമിനായി’; രോഹിത്തുമായി ഭിന്നതയില്ലെന്ന് കോഹ്‌ലി

താരങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും സൗഹൃദവും മനസിലാക്കാനുള്ള കഴിവുമില്ലാതെ ഇന്ത്യയ്ക്ക് ഇത്ര നന്നായി കളിക്കാനാകില്ലെന്നും വിരാട്

Virat Kohli, വിരാട് കോഹ്ലി,Rohit Sharma,രോഹിത് ശർമ്മ, Virat Rohit Rift,വിരാട് രോഹിത് അടി, Rohit Virat Fight, Team India, ie malayalam,

മുംബൈ: ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വിരാട് കോഹ്‌ലി. നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും ടീമില്‍ ചേരി തിരിവാണെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതെല്ലാം തള്ളിക്കളഞ്ഞ വിരാട് വാര്‍ത്ത അസംബന്ധമാണെന്നും പ്രതികരിച്ചു.

”പുറത്ത് നിന്നും ഒരുപാട് കാര്യങ്ങള്‍ ഞാന്‍ കേട്ടു. പക്ഷെ അങ്ങനെയല്ല. ടീമിലെ അന്തരീക്ഷം ശരിയല്ലെങ്കില്‍ ടീം ഇത്ര നന്നായി കളിക്കില്ല. ഏഴാം സ്ഥാനത്തു നിന്നുമാണ് ഒന്നാമത് എത്തിയത്. താരങ്ങള്‍ക്കിടയില്‍ നല്ല ബന്ധമില്ലെങ്കില്‍ ഇത് സാധിക്കില്ല” വിന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലായിരുന്നു വിരാടിന്റെ പ്രതികരണം.

”ഇത് അമ്പരപ്പിക്കുന്നതും അസംബന്ധവും അതുപോലെ തന്നെ അപമാനകരവുമാണ്. കളിയില്‍ നിന്നും ശ്രദ്ധമാറുകയാണ്. പുറത്തുള്ളവരാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഞങ്ങള്‍ മുതിര്‍ന്ന കളിക്കാരാണ്. ഡ്രസ്സിങ് റൂമിനെ കുറിച്ച് ആളുകള്‍ നുണകളും ഭാവനകളും ഉണ്ടാക്കുകയാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ആശങ്കാകരമായ ഒന്നുമില്ല” കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

താരങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും സൗഹൃദവും മനസിലാക്കാനുള്ള കഴിവുമില്ലാതെ ഇന്ത്യയ്ക്ക് ഇത്ര നന്നായി കളിക്കാനാകില്ലെന്നും വിരാട് അഭിപ്രായപ്പെട്ടു.

Read More: കോഹ്‌ലിയ്ക്ക് എങ്ങനെ നായകസ്ഥാനത്ത് തുടരാനാകും? തുറന്നടിച്ച് ഗവാസ്‌കര്‍

”എന്റെ അഭിപ്രായത്തില്‍ ഇതുപോലുള്ള വാര്‍ത്ത വായിക്കുന്നത് ഞെട്ടിക്കുന്നതാണ്. ആളുകള്‍ നമ്മള്‍ എത്ര നന്നായി കളിച്ചെന്നാണ് പറയുന്നത്. പക്ഷെ നമ്മളിവിടെ നുണകള്‍ പ്രചരിക്കുകയും നെഗറ്റീവ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാണ്. ഇത് വല്ലാതെ കടന്നു പോയെന്ന് തോന്നുന്നു. ആളുകള്‍ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടടിക്കുകയാണ്. ഡ്രസ്സിങ് റൂമില്‍ വന്നാല്‍ നിങ്ങള്‍ക്കു തന്നെ അവിടുത്തെ ആരോഗ്യകരമായ അന്തരീക്ഷം കാണാം. നുണകളെ വിശ്വസിപ്പിച്ചിരിക്കുകയാണ്” വിരാട് പറഞ്ഞു.

”ഞങ്ങള്‍ ജീവിക്കുന്നതും ശ്വസിക്കുന്നതും ഇന്ത്യയെ മുന്നിലെത്തിക്കാനാണ്. ഇവിടെ ചിലര്‍ അപ്പോള്‍ ടീമിനെ താഴേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ സൗഹൃദം എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്നതാണ്” ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ ഏറെ പഴി കേട്ട ഇന്ത്യന്‍ മധ്യനിരയെ വിമര്‍ശിക്കാന്‍ വിരാട് കൂട്ടാക്കിയില്ല. എന്താണ് ഉത്തരം പറയേണ്ടതെന്ന് തനിക്കറിയില്ല. മധ്യനിരയെ വിമര്‍ശിക്കുന്നത് ന്യായമല്ല. സ്ഥിരതയുള്ള ആളെ കണ്ടെക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിലവിലെ പരിശീലക സംഘം തന്നെ തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ തീരുമാനം സിഎസിയുടേതാണെന്നും വിരാട് പറഞ്ഞു. താനുമായി അവര്‍ ഇതുവരേയും ബന്ധപ്പെട്ടിട്ടില്ലെന്നും വിരാട് പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Its baffling virat kohli responses to rift with rohit sharma282273

Next Story
കോഹ്‌ലിയ്ക്ക് എങ്ങനെ നായകസ്ഥാനത്ത് തുടരാനാകും? തുറന്നടിച്ച് ഗവാസ്‌കര്‍virat kohli,വിരാട് കോഹ്ലി, sunil gavaskar, സുനില്‍ ഗവാസ്കർ,team india, ടീം ഇന്ത്യ,indian cricket team, cricket team, ind vs wi, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express