കൊച്ചി: കാത്ത് കാത്ത് കൊച്ചിയിൽ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് അരങ്ങുണരുകയാണ്. കേരളക്കരയുടെ എക്കാലത്തെയും സ്വപ്നടീമായ ബ്രസീലും സ്പെയിനും കൊമ്പുകൊർക്കുന്നുവെന്നത് തന്നെയാണ് ഇതിലെ പ്രധാന പ്രത്യേകത. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം പോലല്ല ഫിഫ മത്സരം. കനത്ത സുരക്ഷ വലയത്തിൽ നടക്കുന്ന മത്സരം ആയതിനാൽ തന്നെ

നാളെ വൈകിട്ട് 5 മണിക്കാണ് കൊച്ചിയിലെ ആദ്യ മത്സരം. രണ്ട് മണിക്കൂർ മുൻപ് തന്നെ സ്റ്റേഡിയത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങും. പക്ഷെ ബാനർജി റോഡിൽ നിന്ന് സ്റ്റേഡിയം റൗണ്ടിലേക്കുള്ള പ്രവേശനം പോലും ടിക്കറ്റുള്ളവർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുകയാണ്.

ലോകത്താകമാനം ഭീകാരാക്രമണം വ്യാപിപ്പിച്ചതിനാൽ, കനത്ത സുരക്ഷ വലയത്തിലാണ് മത്സരം നടക്കുന്നത്. സുരക്ഷ കാരണം മുൻനിർത്തി കൊച്ചിയിൽ കാണികളുടെ എണ്ണം 32000 ആക്കി വെട്ടിച്ചുരുക്കിയിരുന്നു. എന്നാൽ കേരളത്തിലെ കളിപ്രേമികൾ നേരത്തേ തന്നെ കളിക്കുള്ള ടിക്കറ്റും കൈവശപ്പെടുത്തി തയ്യാറായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ മത്സരം കാണാനെത്തുന്നവർ കനത്ത നിയന്ത്രണ നിർദ്ദേശങ്ങളും പാലിക്കണം. ഇക്കാര്യം സൂചിപ്പിച്ച് ഫിഫ പുറത്തിറക്കിയിരിക്കുന്ന പട്ടികയിൽ വിലക്കേർപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ ഇവയൊക്കെയാണ്.

സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാത്ത വസ്തുക്കൾ

1) വാഹനത്തിന്റെ റിമോട്ട് കീ

2) ഭക്ഷണം, വെള്ളം

3) കുപ്പി, മധുരപാനീയങ്ങൾ

4) തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ

5) സിഗററ്റ്, ലൈറ്റർ

6) വാദ്യോപകരണങ്ങൾ

7) ലോഹ പാത്രങ്ങൾ

8) പടക്കങ്ങൾ

9) ആയുധങ്ങൾ

10) ഹെൽമറ്റ്

11) ബാഗ്

12) ലാപ്ടോപ്പ്

13) വീഡിയോ ക്യാമറ

14) മദ്യം

15) നിയമം വഴി നിരോധിച്ച വസ്തുക്കൾ (കഞ്ചാവ്, മയക്കുമരുന്ന്, തുടങ്ങിയവ)

16) എല്ലാ വിധത്തിലുമുള്ള പൊടികൾ

17) ഓഡിയോ റെക്കോർഡർ, റേഡിയോ

18) ഡിഎസ്എൽആർ ക്യാമറ

19) പവർ ബാങ്ക്

20) മെഗാഫോൺ

21) വളർത്തു മൃഗങ്ങൾ

22) ലേസർ പോയിന്റർ

23) പരസ്യം പതിച്ച ബാനറുകൾ, കൊടി തോരണങ്ങൾ

24) രണ്ട് മീറ്ററിൽ കൂടുതൽ നീളവും 1.5 മീറ്ററിൽ കൂടുതൽ വീതിയുമുള്ള പതാകകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook