ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം. പത്ത് മീറ്റർ എയർ റൈഫിളിൽ അപൂർവി ചന്ദേലയാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. ഈ ഇനത്തിൽ ലോകറെക്കോർഡും അപൂർവി തിരുത്തികുറിച്ചു. 252.9 പോയിന്റ് നേടിയാണ് അപൂർവി ലോക റെക്കോർഡ് കുറിച്ചത്.

പത്ത് മീറ്റർ എയർ റൈഫിൾ ഫൈനലിലേയ്ക്ക് യോഗ്യത നേടിയ ഏകതാരം അപൂർവിയായിരുന്നു. യോഗ്യത റൗണ്ടിൽ നാലാം സ്ഥാനത്തെത്തിയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. അഞ്ജും മോഡ്ഗിലും എലവെനിൽ വാലാറിവാനും മത്സരിച്ചിരുന്നെങ്കിലും ഫൈനലിൽ കടന്നില്ല.

ന്യൂഡൽഹിയാണ് ഇത്തവണത്തെ ഷൂട്ടിങ് ലോകകപ്പിന് വേദിയാകുന്നത്. 60 രാജ്യങ്ങളിൽ നിന്നായി അഞ്ഞുറോളം ഷൂട്ടിങ് താരങ്ങളാണ് ലോകകപ്പിന്റെ ഭാഗമാകുന്നത്. ഇന്ത്യയിൽ നിന്ന് 23 പേരും മത്സരിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook