Latest News

ഐ.എസ്.എൽ: പരുക്കൻ അടവുകളുമായി കൊൽക്കത്തയും നോർത്ത് ഈസ്റ്റും; ആദ്യ പകുതി ഗോൾ രഹിതം

കളിയുടെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ ഗോളൊന്നും നേടാതെ ഇരു ടീമുകളും സമനില പാലിക്കുകയാണ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിൽ ആദ്യ വിജയം പ്രതീക്ഷിച്ചിറങ്ങിയ കൊൽക്കത്തക്കും നോർത്ത് ഈസ്റ്റിനും നിരാശ. കളിയുടെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ ഗോളൊന്നും നേടാതെ ഇരു ടീമുകളും സമനില പാലിക്കുകയാണ്.

മികച്ച മുന്നേറ്റങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞു കളിച്ച മത്സരത്തിൽ ഗോൾ മാത്രം അകന്നു നിന്നു. തുടക്കം മുതൽ പരുക്കൻ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. 32-ാം മിനിറ്റിൽ രണ്ടാമതും യെല്ലോ കാർഡ് വാങ്ങി കൊൽക്കത്തയുടെ റാൾട്ടെ പുറത്തു പോവുകയായിരുന്നു. നോർത്ത് ഈസ്റ്റിന്റെ രണ്ട് താരങ്ങൾക്കും യെല്ലോ കാർഡ് ലഭിച്ചു.

റാൾട്ടെ പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയ കൊൽക്കത്ത പ്രതിരോധത്തിലേക്ക് വലിയുകയായിരുന്നു. കളിയുടെ പൂർണ്ണ ആധിപത്യം നോർത്ത് ഈസ്റ്റിന് തന്നെയായിരുന്നു.കളിയുടെ 70 ശതമാനം സമയവും പന്ത് കൈയ്യടക്കി വെച്ച നോർത്ത് ഈസ്റ്റ് നിരവധി ഗോളവസരങ്ങളും സൃഷ്ടിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കൊൽക്കത്ത പരാജയപ്പെട്ടത്. നോർത്ത് ഈസ്റ്റാകട്ടെ ഗോവക്കെതിരെ രണ്ട് ഗോളിന്റെ സമനിലയും വഴങ്ങിയാണ് രണ്ടാം മത്സരത്തിനിറങ്ങിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Islmatch summary of north east united vs atkolakata first half

Next Story
ക്രിസ്റ്റ്യാനോ ഇല്ലാതെ ടീം പ്രഖ്യാപിച്ച് പോർച്ചുഗല്‍; ഞെട്ടിച്ച തീരുമാനത്തിന് പിന്നില്‍ പീഡന ആരോപണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X