scorecardresearch

ISL: ഐഎസ്എൽ രണ്ട് സ്റ്റേഡിയങ്ങളിലായി ചുരുക്കിയേക്കും; ഫണ്ട് ഉണ്ടോയെന്ന് എഐഎഫ്എഫിനോട് ക്ലബുകൾ

ISL Starting Date: ടീമുകളെ ഈസ്റ്റ്, വെസ്റ്റ് എന്ന രീകിയിൽ തിരിച്ച് മത്സരം നടത്തുന്ന സാധ്യതയും എഐഎഫ്എഫ് പരിഗണിക്കുന്നുണ്ട്. കൊൽക്കത്ത, ഗോവ എന്നിവിടങ്ങളിലായി മത്സരങ്ങൾ നടത്താനുള്ള സാധ്യതയാണ് കൂടുതൽ.

ISL Starting Date: ടീമുകളെ ഈസ്റ്റ്, വെസ്റ്റ് എന്ന രീകിയിൽ തിരിച്ച് മത്സരം നടത്തുന്ന സാധ്യതയും എഐഎഫ്എഫ് പരിഗണിക്കുന്നുണ്ട്. കൊൽക്കത്ത, ഗോവ എന്നിവിടങ്ങളിലായി മത്സരങ്ങൾ നടത്താനുള്ള സാധ്യതയാണ് കൂടുതൽ.

author-image
Sports Desk
New Update
kerala blasters adrian luna

അഡ്രിയാൻ ലൂണ, കേരള ബ്ലാസ്റ്റേഴ്സ് Photograph: (അഡ്രിയാൻ ലൂണ, ഇൻസ്റ്റഗ്രാം)

പ്രതിസന്ധിയെല്ലാം മാറി ഇന്ത്യൻ ഫുട്ബോൾ വീണ്ടും ഉയർത്തെഴുന്നേൽക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. ഫെബ്രുവരി ആദ്യ വാരം ഐഎസ്എൽ ആരംഭിക്കും എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഐഎസ്എൽ ആരംഭിച്ചാൽ ഏതെങ്കിലും രണ്ടോ മൂന്നോ സ്റ്റേഡിയങ്ങളിൽ മാത്രമായിട്ടാവും മത്സരങ്ങൾ നടക്കുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. 

Advertisment

ഹോം, എവേ മത്സരങ്ങൾ എന്ന രീതി മാറ്റുന്നതിൽ ക്ലബുകളും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും തമ്മിൽ ധാരണയിലെത്തി. ഫെബ്രുവരി അഞ്ചിന് ഐഎസ്എൽ ആരംഭിക്കും എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ ഞായറാഴ്ച ചേർന്ന യോഗത്തിൽ ഐഎസ്എൽ ആരംഭിക്കുന്ന തിയതി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായില്ല. 

Also Read: 450 കോടിയുടെ ട്രാൻസ്ഫർ വെറുതെയായില്ല; റയാന്റെ ഗോൾ ബലത്തിൽ ഒന്നാം സ്ഥാനം പിടിച്ച് മാഞ്ചസ്റ്റർ സിറ്റി

നിലവിൽ ഐഎസ്എല്ലിന് സ്പോൺസർമാരെ കണ്ടെത്താൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് സാധിച്ചിട്ടില്ല. കോമേഴ്ഷ്യൽ പാർട്ണറിനെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ലീഗിന് വേണ്ട ഫണ്ട് ഫെഡറേഷന് ഒറ്റയ്ക്ക് വഹിക്കാനാവുമോ എന്ന ക്ലബുകൾ എഐഎഫ്എഫിനോട് യോഗത്തിൽ ആരാഞ്ഞു. 

Also Read: Morocco vs Mali: മൊറോക്കോയെ ഞെട്ടിച്ച് മാലി; ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ സമനില

എഐഎഫ്എഫ് മുൻപോട്ട് വെച്ച പ്ലാൻ അനുസരിച്ചാണ് ഐഎസ്എൽ നടക്കുന്നത് എങ്കിൽ ഒരു ടീം 15 മത്സരങ്ങൾ കളിക്കും. ഏതെല്ലാം സ്റ്റേഡിയങ്ങളിലായി മത്സരങ്ങൾ നടത്താം എന്നത് എഐഎഫ്എഫ് തീരുമാനിച്ച് ഐഎസ്എൽ ക്ലബുകളെ അറിയിക്കും. സ്വന്തം മൈതാനത്ത് തങ്ങളുടെ ടീമിന്റെ കളി കാണാൻ സാധിക്കാത്തത് ആരാധകരെ സംബന്ധിച്ച് വലിയ നിരാശയാണ്. 

Also Read: മെസി തട്ടിയ പന്തിനായി അടിപിടി കൂടി ആരാധകർ; ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫുട്ബോളിനായി 'റഗ്ബി'!

കൊൽക്കത്ത, ഗോവ എന്നിവിടങ്ങളിലായി മത്സരങ്ങൾ നടത്താനുള്ള സാധ്യതയാണ് കൂടുതൽ. ഇതല്ലാതെ, ടീമുകളെ ഈസ്റ്റ്, വെസ്റ്റ് എന്ന രീകിയിൽ തിരിച്ച് മത്സരം നടത്തുന്ന സാധ്യതയും എഐഎഫ്എഫ് പരിഗണിക്കുന്നുണ്ട്. ഫെബ്രുവരിയിൽ ആരംഭിച്ച് മെയിൽ അവസാനിക്കുന്ന വിധത്തിൽ ഐഎസ്എൽ നടത്താനാണ് ആലോചനകൾ നടക്കുന്നത്. ഫണ്ട്, വേദികൾ, സംപ്രേഷണാവകാശം എന്നിവയെ കുറിച്ച് വ്യക്തതയില്ലാത്തത് ക്ലബുകൾക്കും ആശങ്കയാവുന്നു. 

Read More: സ്റ്റേഡിയം പെട്ടെന്ന് വിട്ട് മെസി; രോഷാകുലരായി ആരാധകർ, കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു

Isl Kerala Blasters Fc Aiff

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: