ബെംഗലൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാം പതിപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി ബെംഗലൂരു എഫ് സി. നിർണായകമായ രണ്ടാംപാദ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-0ന് പരാജയപ്പെടുത്തിയാണ് ബെംഗലൂരു തുടർച്ചയായ രണ്ടാം ഫൈനൽ കളിയ്ക്കാൻ യോഗ്യത നേടിയത്. രണ്ട് മത്സരങ്ങൾ പൂർത്തിയകുമ്പോൾ 4-2ന്റെ ലീഡാണ് ബെംഗലൂരു എഫ് സി നേടിയത്.

വിജയം മാത്രം മുന്നിൽ കണ്ടിറങ്ങിയ ബെംഗ്ലൂരു തുടക്കം മുതൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. കളിയുടെ 59 ശതമനം സമയവും പന്ത് കൈയ്യടക്കി വെയ്ക്കാൻ സാധിച്ചെങ്കിലും ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. പ്രതിരോധത്തിലൂന്നി കളിച്ച നോർത്ത് ഈസ്റ്റ് ശക്തമായ പ്രതിരോധ കോട്ട തീർത്തു.

എന്നാൽ രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ചായിരുന്നു ബെംഗലൂരു ഇറങ്ങിയത്. 72-ാം മിനിറ്റിൽ മിക്കുവിലൂടെ ബെംഗലൂരു ആദ്യ ഗോൾ കണ്ടെത്തി. എന്നാൽ ഫൈൻൽ ഉറപ്പിക്കാൻ ബെംഗലൂരുവിന് അത് മതിയാകുമായിരുന്നില്ല. 87-ാം മിനിറ്റിൽ ദെൽഗാഡോ രണ്ടാം ഗോളും നേടി. ഇതോടെ ബെംഗലൂരു ഫൈനൽ ഉറപ്പിച്ചു. കളിയുടെ അതികസമയത്ത് നായകൻ സുനിൽ ഛേത്രി വിജയം ആധികരികമാക്കി. ആദ്യ പാദ മത്സരത്തിൽ 2-1നാണ് നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ